27.6 C
Kollam
Monday 26th October, 2026 | 08:04:35 PM
Home News Breaking News വാടിയിലെ കള്ളനോട്ട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി,22 കോടിയുടെ സിമിംഗല ഛര്‍ദ്ദി കൂടി വന്നതോടെ സിബിയോണ്‍...

വാടിയിലെ കള്ളനോട്ട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി,22 കോടിയുടെ സിമിംഗല ഛര്‍ദ്ദി കൂടി വന്നതോടെ സിബിയോണ്‍ കൊല്ലത്തെ ഡോണ്‍ ആയി,ഞെട്ടി നാട്ടുകാര്‍

Advertisement

കൊല്ലം. വാടിയിലെ കള്ളനോട്ട് കേസ് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് എസിപിയ്ക്കാണ് അന്വേഷണ ചുമതല. അതേസമയം പ്രതിയുടെ ഹാർബറിലെ ലോക്കറിലെ റൂമിൽ നിന്ന് 22 കോടിയിലേറെ വില വരുന്ന തിമിംഗലചർദ്ദി പോലീസ് പിടികൂടി.കൊല്ലം കല്ലേലിവയൽ സ്വദേശി സിബിയോണിനെ കഴിഞ്ഞ ദിവസമാണ് പോലീസ് അറസ്റ്റ് ചെയ്തത്.

വ്യാജ നോട്ട് കേസിന്റെ തുടരന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടുള്ള ഉത്തരവ് ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്.രഹസ്യന്വേഷണ വിഭാഗത്തിന്റെ വിവരത്തെ തുടർന്നാണ് അന്വേഷണം കള്ളനോട്ടിലേക്ക് തിരിയുന്നത്. കേസന്വേഷണ ഫയലുകൾ ഉടൻ അന്വേഷണ സംഘത്തിന് കൈമാറും. സിബിയോണിനെ കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.പ്രിൻറ് ചെയ്യാൻ സൂക്ഷിച്ച നോട്ടുകെട്ടുകൾ ആർബിഐ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ
ഇന്ന് പരിശോധിക്കും.അന്വേഷണത്തിന്റെ ഭാഗമായി
പ്രതിയുടെ കാർ ജില്ലാ ക്രൈം ബ്രാഞ്ച് ഓഫീസിലേക്ക് മാറ്റി.പ്രതിയുടെ ഉടമസ്ഥതയിലുള്ള മത്സ്യബന്ധന സാമഗ്രികൾ സൂക്ഷിക്കുന്ന വാടി ഹാർബറിലെ ലോക്കറിൽ നിന്ന് ഇന്നലെ രാത്രിയാണ് തിമിംഗലചർദ്ദി കണ്ടെടുത്തത്.വിപണിയിൽ 22 കോടിയോളം രൂപ വില വരുന്ന തിമിംഗല ഛർദിയാണ് പള്ളിത്തോട്ടം പോലീസ് കണ്ടെത്തിയത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു പരിശോധന.വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധിച്ചശേഷമാണ് തിമിംഗല ഛർദിയാണെന്ന് സ്ഥിരീകരിക്കുന്നത്.
പ്രതിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത 43.2 പവൻ സ്വർണം, 4 ലക്ഷത്തിലധികം രൂപ, കള്ളനോട്ട് അച്ചടിക്കാനായി സൂക്ഷിച്ചുവെച്ച പേപ്പർ കെട്ടുകൾ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച രാത്രിയാണ് സിബിയോണിൻ്റെ വീട്ടിൽനിന്ന് കള്ളനോട്ട് അച്ചടിക്കുന്ന പ്രിന്ററുകളും,പേപ്പർക്കെട്ടുകളും പിടിച്ചെടുത്തത്. നിലവിൽ റിമാൻഡിൽ ആണ് സിബിയോൺ

LEAVE A REPLY

Please enter your comment!
Please enter your name here