തിരുവനന്തപുരം: സംസ്ഥാനത്ത് സാമ്പത്തിക ചെലവ് ചുരുക്കല്‍ നടപടികള്‍ പാലിക്കണമെന്ന് ധനകാര്യ വകുപ്പ് ആവര്‍ത്തിക്കുന്നതിനിടെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും അവരുടെ പേഴ്‌സണല്‍ സ്റ്റാഫിനും ഐ പാഡ് വാങ്ങാന്‍ തീരുമാനം. 6.7 കോടി രൂപ ചെലവില്‍ 480 ആപ്പിള്‍ ഐപാഡുകള്‍ വാങ്ങാനാണ് സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയത്. ഇതിനായി ഒക്ടോബര്‍ പതിനാറിന് പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഇ-ടെന്‍ഡറുകള്‍ ക്ഷണിച്ചു.
മുന്‍ എല്‍ഡിഎഫ് സര്‍ക്കാരില്‍ നിന്ന് തങ്ങള്‍ക്ക് ലഭിച്ചത് കടുത്ത സാമ്പത്തിക പ്രതിസന്ധിയാണെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് പിന്നാലെ ധവളപത്രം പുറപ്പെടുവിച്ചിരുന്നു ഇതിനിടെയാണ് സര്‍ക്കാര്‍ വന്‍തുക ചെലവിട്ട് ഐപാഡുകള്‍ വാങ്ങാന്‍ പദ്ധതിയിടുന്നത്.





























