27.6 C
Kollam
Monday 26th October, 2026 | 08:44:01 PM
Home News Local പിരിച്ചു വിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരം

പിരിച്ചു വിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ സമരം

Advertisement

കരുനാഗപ്പള്ളി. പതിനഞ്ച് വർഷത്തോളമായി താലൂക്കാശുപത്രിയിൽ ജോലിയിലിരുന്ന പിരിച്ചു വിട്ട ശുചീകരണ തൊഴിലാളികളെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് എൽഡിഎഫിന്റെ നേതൃത്വത്തിൽ നടന്നു വരുന്നസമരം ശക്തമായി. ജീവനക്കാരെ അകത്തേക്ക് കടത്തിവിടാതെ ഉപരോധം സൃഷ്ടിച്ച് പ്രവർത്തകർ. പിരിച്ചു വിട്ടവരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് നടത്തിവന്ന സമരത്തിന്റെ 20-ാം ദിവസമാണ് ഉപരോധം സംഘടിപ്പിച്ചത്.


LDFപ്രവർത്തകർ രാവിലെ തന്നെ നഗരസഭയുടെ ഗേറ്റുകൾ ഉപരോധിച്ച് അകത്തേക്ക് ആരെയും കടത്തിവിടാതെ ഉപരോധം തീർക്കുകയായിരുന്നു. സമരത്തിന് എൽഡിഎഫ് നേതാക്കൾ നേതൃത്വം നൽകി. തുടർന്ന് കരുനാഗപ്പള്ളി സി.ഐ ജി.ഗോപകുമാറിന്റെ നേതൃത്വത്തിൽ പോലീസ് എത്തി പ്രവർത്തകരെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്ത് നീക്കി. നേതാക്കളായ എ അനിരുദ്ധൻ,ജഗത് ജീവൻ ലാലി, ബി.സജീവൻ, ആർ.രവി, മുഹമ്മദ് കുഞ്ഞ്, എം ശോഭന തുടങ്ങിയ നേതാക്കൾ നേതൃത്വം നൽകി.

LEAVE A REPLY

Please enter your comment!
Please enter your name here