25.8 C
Kollam
Thursday 22nd October, 2026 | 09:05:48 PM
Home News Local കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കണം സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമിക്കണം സി ആർ മഹേഷ്‌ എം എൽ എ

കരുനാഗപ്പള്ളി. താലൂക്കിലെയും സമീപപ്രദേശങ്ങളിലെയും സാധാരണക്കാരായ രോഗികൾ ആശ്രയിക്കുന്ന പ്രധാന ആരോഗ്യകേന്ദ്രമാണ് പുതിയകാവ് നെഞ്ചുരോഗാശുപത്രി. ദിവസേന മുന്നൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്.

നിലവിലുള്ള കെട്ടിടം പഴക്കമേറിയതും അൺഫിറ്റ് ആണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചതിനെ തുടർന്ന്, താരതമ്യേന അപകടമില്ലാത്ത ഒരു ചെറിയ കെട്ടിടത്തിലേക്ക് ഒ.പി. ബ്ലോക്കും എക്സ്റേ യൂണിറ്റും മാറ്റി പ്രവർത്തിപ്പിക്കേണ്ടി വന്നിരിക്കുകയാണ്. കൂടാതെ, സ്ഥലപരിമിതി മൂലം സ്ത്രീകളുടെയും പുരുഷന്മാരുടെയും വാർഡുകൾ ഒരേ ഹാളിൽ കർട്ടൻ ഇട്ട് തിരിച്ചാണ് നിലവിൽ ഉപയോഗിക്കുന്നത്. ഇത് രോഗികൾക്ക് വളരെയധികം ബുദ്ധിമുട്ടും അസൗകര്യവും ഉണ്ടാക്കുന്നുണ്ട്.

ഇതിനിടയിൽ, ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും ഉപയോഗശൂന്യമായി കിടന്നിരുന്ന പഴയ കെട്ടിടത്തിന്റെ ഭാഗങ്ങൾ പൂർണ്ണമായും തകർന്നുവീണു. ഇത് ആശുപത്രിയിലെ ജീവനക്കാർക്കും രോഗികൾക്കും വലിയ ഭീതിയും ആശങ്കയും സൃഷ്ടിച്ചിരിക്കുകയാണ്. ഏതുനിമിഷവും വലിയൊരു അപകടം ഉണ്ടാകാവുന്ന അവസ്ഥയിലാണ് ഈ ആരോഗ്യകേന്ദ്രം പ്രവർത്തിക്കുന്നത്.

ആയതിനാൽ, ഈ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് സാധാരണക്കാരായ രോഗികളുടെയും ജീവനക്കാരുടെയും സുരക്ഷ മുൻനിർത്തി കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിക്ക് പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് ആവശ്യമായ ഫണ്ടും ഭരണാനുമതിയും അടിയന്തരമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന് നൽകിയ കത്തിൽ ആവശ്യപ്പെട്ടു. ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നിരവധി തവണ അപേക്ഷ നൽകിയിട്ടുള്ളതായിരുന്നു എന്നാൽ അനുകൂലമായി പരിഗണിക്കപ്പെട്ടിരുന്നില്ല. ആയതിനാൽ അടിയന്തര പ്രാധാന്യം നൽകി കെട്ടിട നിർമ്മാണത്തിന് ആവശ്യമായ തുക അനുവദിക്കണമെന്നുംസി ആർ മഹേഷ്‌ എം എൽ എ എംഎൽഎ ആരോഗ്യ വകുപ്പ് മന്ത്രിക്ക് നൽകിയ കത്തിൽ ആവശ്യപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here