Advertisement
കരുനാഗപ്പള്ളിഃ പതിനഞ്ചുകാരിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ചതിന് ശൂരനാട് പോലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ശൂരനാട് വടക്ക് തെക്കേമുറി സ്വദേശികളായ മുഹമ്മദ് റിസാദ്,ശരത് എന്നിവരെയാണ് കരുനാഗപ്പള്ളി ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാജീവൻ വാചാൽ തെളിവുകളുടെ അഭാവത്തിൽ വിട്ടയച്ചത്.
2025ലാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. പത്താംക്ളാസ് വിദ്യാർത്ഥിനിയും പട്ടികജാതി വിഭാഗക്കാരിയുമായ അതിജീവിതയെ ഒന്നാം പ്രതി മുഹമ്മദ് റിസാദ് പ്രണയം നടിച്ച് വശീകരിച്ച് കാറിൽ കൊണ്ടുപോയി അഴീക്കൽ ബീച്ച് പരിസരത്ത് വെച്ച് മദ്യം നൽകി മൂന്ന് തവണ ബലാൽസംഗത്തിനിരയാക്കി എന്നതായിരുന്നു പ്രോസിക്യൂഷൻ കേസ്.പ്രതികൾക്ക് വേണ്ടി അഡ്വ. ദീപക് അനന്തൻ കോടതിയിൽ ഹാജരായി.



























