26.4 C
Kollam
Saturday 28th November, 2026 | 10:10:47 AM
Home News Local ജി കാർത്തികേയൻ സ്മാരക പുരസ്കാരം ഉണ്ണി ബാലകൃഷ്ണനും പി സന്തോഷ്കുമാർ എം പി യ്ക്കും

ജി കാർത്തികേയൻ സ്മാരക പുരസ്കാരം ഉണ്ണി ബാലകൃഷ്ണനും പി സന്തോഷ്കുമാർ എം പി യ്ക്കും

ഉണ്ണി ബാലകൃഷ്ണനും പി സന്തോഷ് കുമാർ എം പിയും
Advertisement

കരുനാഗപ്പള്ളി . സ്വാതന്ത്ര്യ സമര സേനാനിയും, 1957ലെ കേരള നിയമസഭ അംഗവും, കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ കൊല്ലം ജില്ലാ
സെക്രട്ടറിയുമായിരുന്ന ജി കാർത്തികേയൻ്റെ സ്മരണാർത്ഥം ജി കാർത്തികേയൻ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ 13-ാമത്
ജി കാർത്തികേയൻ സ്മാരക പുരസ്കാരം ദൃശ്യ മാധ്യമ രംഗത്തെ ശ്രദ്ധേയമായ പ്രവർത്തനത്തിന് ഉണ്ണി ബാലകൃഷ്ണനും പുതിയ തലമുറയിലെ മാതൃകാ ഇടതുപക്ഷ പ്രവർത്തകൻ എന്ന നിലയിൽ പി സന്തോഷ് കുമാർ എം പി യ്ക്കും നൽകുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


ഡോ സി ഉണ്ണികൃഷ്ണൻ ചെയർമാനായ കമ്മിറ്റിയാണ് അവാർഡ് ജേതാവിനെ തെരഞ്ഞെടുത്തത്. ഇരുവർക്കും 25,001 രൂപയും പ്രശസ്തിപത്രവും ശിൽപ്പവും അടങ്ങുന്ന അവാർഡ് സമ്മാനിക്കും.
ഡിസംബർ 2 ന് കരുനാഗപ്പള്ളി, കുലശേഖരപുരത്ത് ജി കാർത്തികേയൻ്റെ വസതിയിൽ സംഘടിപ്പിക്കുന്ന 25-ാമത് അനുസ്മരണ ചടങ്ങിൽ
വച്ച് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ മാധ്യമ
പുരസ്കാരവും സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ ഇടതുപക്ഷ മാതൃകാ പ്രവർത്തക പുരസ്കാരവും സമ്മാനിക്കും. മുല്ലക്കര രത്നാകരൻ അനുസ്മരണ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ സി ആർ മഹേഷ് എംഎൽഎയും ആശ പ്രവർത്തകരെയും ഹരിത കർമ്മ സേന അംഗങ്ങളെയും പഞ്ചായത്ത് പ്രസിഡന്റ് പി ഡി അരുൺ രാജും ആദരിക്കും. ഈ വർഷം ജി കാർത്തികേയന്റെ ജന്മശതാബ്ദി വർഷവും 25-ാം അനുസ്മരണവും ഒരുമിച്ച് ആചരിക്കുന്നതിനാലാണ് വിവിധ വിഭാഗങ്ങളിൽ പെട്ട രണ്ടു പേർക്ക് അവാർഡ് നൽകാൻ തീരുമാനിച്ചതെന്ന് ജി ഫൗണ്ടേഷൻ ചെയർമാൻ
അഡ്വ ആർ രാജേന്ദ്രൻ, വൈസ് ചെയർമൻ അഡ്വ അനിൽ എസ്. കല്ലേലിഭാഗം, സെക്രട്ടറി കെ സെയ്ദ്കുമാർ കെ രവീന്ദ്രൻപിള്ള , എ ബഷീർ, നിസാർ മങ്ങാട്ട് എന്നിവർ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here