25.7 C
Kollam
Monday 23rd November, 2026 | 07:26:32 AM
Home News Local കാലഘട്ടത്തിന് അനുയോജ്യമായ ആധുനിക  കോഴ്‌സുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണം, മന്ത്രി രമേശ് ചെന്നിത്തല

കാലഘട്ടത്തിന് അനുയോജ്യമായ ആധുനിക  കോഴ്‌സുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ മുൻകൈയ്യെടുക്കണം, മന്ത്രി രമേശ് ചെന്നിത്തല

Advertisement

കരുനാഗപ്പള്ളി . പരമ്പരാഗത വിദ്യാഭ്യാസ രീതികളിൽ മാറ്റംവരുത്തി പുതിയ കാലഘട്ടത്തിന് അനുയോജ്യമായ ആധുനിക  കോഴ്‌സുകൾ വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വിദ്യാഭ്യാസ സ്ഥാ പനങ്ങൾ മുൻകൈയ്യെടുക്കണ മെന്ന് മന്ത്രി രമേശ് ചെന്നിത്തല.

എൻഎസ്എസ് താലൂക്ക് യൂ ണിയന്റെ നേതൃത്വത്തിൽ നട ത്തിയ പ്രതിഭാ സംഗമവും മികച്ച : വിജയം നേടിയ വിദ്യാർഥികളെ അനുമോദിക്കലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, : മെഷീൻ ലേണിങ്, റോബട്ടിക്സ്

തുടങ്ങിയ അത്യാധുനിക സാങ്കേ തികവിദ്യകളിലേക്കും പുതിയ തൊഴിൽ സാധ്യതകളിലേക്കും യുവതലമുറ ശ്രദ്ധകേന്ദ്രീകരിക്കണം.

വിദ്യാർഥികളുടെ താൽപര്യ ത്തിന് അനുസരിച്ച് മികച്ച തൊ ഴിൽ മേഖലകളിലേക്ക് എത്തി ച്ചേരാൻ സഹായിക്കുന്ന പാഠ്യപ ദ്ധതികളാണ് ആവശ്യം കേരള ത്തിന്റെ സാമൂഹിക നവോത്ഥാ നത്തിലും വിദ്യാഭ്യാസ മുന്നേറ്റ ത്തിലും സമുദായാചാര്യൻ മന്ന ത്ത് പത്മനാഭനും എൻഎസ്എ സും വഹിച്ച പങ്ക് നിർണായകമാ ണെന്നും മന്ത്രി പറഞ്ഞു.

എൻഎസ്എസ് ട്രഷററും യൂണിയൻ പ്രസിഡന്റുമായ എൻ.വി അയ്യപ്പൻ പിള്ള അധ്യക്ഷനായി. അഭിഭാഷകനായി 50 വർഷം പൂർ ത്തിയാക്കിയ എൻഎസ്എസ് ട്രഷറർ എൻ.വി.അയ്യപ്പൻ പിള്ള യെ ചടങ്ങിൽ അഭിനന്ദിച്ചു.

റജിസ്ട്രാർ കെ.ബി.ജഗദീഷ്, യൂണിയൻ വൈസ് പ്രസിഡൻ്റ് ബി.ഉണ്ണിക്കൃഷ്ണപിള്ള. അരുൺ ജി.നായർ. തട്ടാരേത്ത് സന്തോഷ്, കോയിക്കലേത്ത് രാ ധാകൃഷ്ണപിള്ള തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. വിവിധ പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികൾക്ക് പുര സ്കാരങ്ങൾ വിതരണം ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here