Advertisement
കരുനാഗപ്പള്ളി. കൊല്ലം തട്ടാമല സ്വദേശി അക്ബർ 28-നെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പതിനൊന്ന് മണി യോടെ കരുനാഗപ്പളളി ലാലാജി ജംഗ്ഷന് സമീപം വെച്ച് പോലീസ് പിടികൂടിയത്.
കൊല്ലം ഡാൻസാ ഫ് സംഘവും നാർക്കോട്ടിക് സെല്ലു o സംയുക്തമായാണ് പരിശോധന നടത്തിയത്. പിൻതുടർന്ന് വന്ന പോലീസ് സംഘം ദേശീയ പാതക്ക് സമീപത്തെ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ വാഹനം നിർത്തിയപ്പോൾ ടീം വളഞ്ഞിട്ട് പിടിക്കുകയായിരുന്നു. വാഹന കച്ചവടക്കാരനായ അക്ബർ കോഴിക്കോട് നിന്ന് MDMA വാങ്ങി കൊണ്ടു വരുമ്പോഴായിരുന്നു അറസ്റ്റ് . നാർക്കോട്ടിക് സെൽ എസ് ഐ ബിജു, ഡാൻസാഫ് എസ് ഐ കണ്ണൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന



































