31 C
Kollam
Tuesday 10th November, 2026 | 12:04:03 PM
Home News Breaking News വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്‌: ​’ഡാനി ഭായ്’യുടെ മയക്കുമരുന്ന് കച്ചവടം ഇൻസ്റ്റഗ്രാം വഴി

വാഴക്കുലകൾക്കിടയിൽ ഒളിപ്പിച്ച് എംഡിഎംഎ കടത്ത്‌: ​’ഡാനി ഭായ്’യുടെ മയക്കുമരുന്ന് കച്ചവടം ഇൻസ്റ്റഗ്രാം വഴി

Advertisement

ആലുവ: വാഴക്കുലകൾക്കുള്ളിൽ ഒളിപ്പിച്ച് വൻതോതിൽ എംഡിഎംഎ കടത്തിയ പ്രതിയുടെ മയക്കുമരുന്ന് കച്ചവടം ഇൻസ്റ്റഗ്രാം വഴി. ​‘ഡാനി ഭായ്’ എന്ന പേരിൽ അറിയപ്പെടുന്ന ധനേഷ് ഇൻസ്റ്റഗ്രാം വഴി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചാണ് കൂട്ടുപ്രതികൾ ലഹരിമരുന്ന് വിതരണം ചെയ്തിരുന്നത്‌.

കഴിഞ്ഞദിവസം മയക്കുമരുന്നുകടത്തലിൽ അറസ്റ്റിലായ ഹരികൃഷ്ണനും ഷിനു സെബാസ്റ്റ്യനും ധനേഷ് ആണ് ലഹരിമരുന്ന് വിതരണം ചെയ്യാന്‍ നിർദേശങ്ങൾ നല്‍കിയിരുന്നത്. ആലുവയിലെ ലോഡ്ജിൽനിന്ന് 185 ഗ്രാം എംഡിഎംഎയുമായി ഹരികൃഷ്ണനെയും ഇയാളിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തോപ്പുംപടിയിൽനിന്ന് ഏഴുഗ്രാം എംഡിഎംഎയുമായി ഷിനു സെബാസ്റ്റ്യനെയും കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തിരുന്നു. ഉപഭോക്താക്കൾക്ക് ലഹരിമരുന്ന് കൈമാറുകയും അതിന്റെ പണം ധനേഷിന് എത്തിച്ചുനൽകുകയും ചെയ്തിരുന്നത് ഇവരാണ്‌.

ജർമനിയിൽ 2015 മുതൽ 2018 വരെ അഗ്രി ബിസിനസ് പഠിച്ച ധനേഷ്, കൃഷിയും വിവിധ കാർഷിക സംരംഭങ്ങളും ആരംഭിച്ച് കർഷകനെന്ന നിലയിൽ പ്രവർത്തിക്കുകയായിരുന്നു. സംസ്ഥാന സർക്കാരിന്റെ മികച്ച യുവകർഷകനുള്ള പുരസ്കാരം ലഭിച്ച ഇയാൾ കൃഷിവകുപ്പിന്റെ ‘കൃഷിദീപം’ പരിപാടിയുടെ 1002–-ാം എപ്പിസോഡിലും പങ്കെടുത്തിരുന്നു.

ലഹരിമരുന്ന് വാഴക്കുലകൾക്കുള്ളിൽ പൊതിഞ്ഞ് ഒളിപ്പിക്കുന്നതടക്കമുള്ള കടത്തൽരീതികൾ വ്യക്തമാക്കുന്ന വീഡിയോകളും മറ്റ് ദൃശ്യങ്ങളും പ്രതികളുടെ മൊബൈൽ ഫോണുകളിൽനിന്ന് കണ്ടെത്തി. മൈസൂരുവിനടുത്ത് നഞ്ചൻഗുഡുവിൽ ധനേഷിന് വാഴത്തോട്ടവും കൃഷിയിടങ്ങളും ഉള്ളതായും അവയുടെ മറവിൽ ലഹരിമരുന്നുകടത്തലും വിതരണവും നടത്തിയിരുന്നതായും അന്വേഷണത്തിൽ വ്യക്തമായി.

LEAVE A REPLY

Please enter your comment!
Please enter your name here