എറണാകുളം. മറൈൻഡ്രൈവിൽ മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന സമാപന റാലിക്കിടെ യാത്രക്കാർക്ക് നേരെ അക്രമവും അസഭ്യവർഷവും. ഗതാഗതം തടസ്സപ്പെടുത്തി ജാഥ നടത്തിയത് ചോദ്യം ചെയ്തവർക്ക് നേരെയായിരുന്നു അതിക്രമം. അതിനിടെ ഗതാഗതം തടസ്സപ്പെടുത്തിയതിന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി തങ്ങൾ ഉൾപ്പടെയുള്ളവർക്കെതിരെ കേസെടുത്തു. കേസ് കാര്യമാക്കുന്നിലെന്ന് പികെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ സമാപന ദിന റാലിയാണ് കൊച്ചിയിലെ വഴിയാത്രക്കാരെ വലിച്ചത്. ബോൾഗാട്ടി ജംഗ്ഷൻ മുതൽ മറൈൻഡ്രൈവ് വരെയായിരുന്നു ജാഥ. രണ്ടു മണിക്കൂർ നേരം നഗര ഹൃദയം പൂർണമായും സ്തംഭിച്ചു. റോഡ് പൂർണ്ണമായും തടസ്സപ്പെടുത്തിയുള്ള യാത്ര ചോദ്യം ചെയ്തവർക്ക് നേരെയായിരുന്നു കയ്യേറ്റം മർദ്ദനവും. ഹോൺ മുഴക്കിയവർ നേരിടേണ്ടിവന്നത് അസഭ്യവർഷം
ഗതാഗതം തടസ്സപ്പെടുത്തിയതിനാണ് പോലീസ് കേസെടുത്തിരിക്കുന്നത്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡൻറ് മുനവറലി തങ്ങൾ, സെക്രട്ടറി പികെ ഫിറോസ് ഉൾപ്പെടെ 12 നേതാക്കൾക്കെതിരെയും, കണ്ടാലറിയാവുന്ന രണ്ടായിരത്തോളം പേർക്കെതിരെയുമാണ് കേസ്. കലൂരിൽ നിന്ന് നടത്താൻ നിശ്ചയിച്ചിരുന്ന യാത്ര തൻറെ നിർദ്ദേശപ്രകാരമാണ് ബോൾഗാട്ടിയിലേക്ക് മാറ്റിയതെന്നും അതിൽ യൂത്ത് ലീഗിനെ അഭിനന്ദിക്കുന്നുവെന്നും ആഭ്യന്തര മന്ത്രി
കേസ് കാര്യമാക്കുന്നില്ലെന്ന് ജാഥയുടെ ഉദ്ദേശലക്ഷ്യം ആരും കാണാതെ പോകരുതെന്നും പികെ കുഞ്ഞാലിക്കുട്ടി. ഇങ്ങനെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് അത് ഓരോരുത്തരുടെയും മൈൻഡ് സെറ്റ് ആണെന്നായിരുന്നു മറുപടി
കേസെടുത്ത പോലീസ് നടപടിക്കെതിരെ യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂർ കോൽകളത്തിൽ രംഗത്ത് എത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾക്കെതിരെ കേസെടുത്ത പോലീസ് നടപടിയുടെ ഉദ്ദേശശുദ്ധിയിൽ സംശയമുണ്ടെന്ന് ഗഫൂർ ഫേസ്ബുക്കിലൂടെ പ്രതികരിച്ചു.
ഭാഗികമായി ഗതാഗതം അനുവദിച്ചുകൊണ്ട് ജാഥ നടത്താൻ അനുമതി നൽകിയിരുന്നുവെന്നും എന്നാൽ
പോലീസ് നിർദ്ദേശങ്ങൾ പാലിക്കാതെ റോഡ് പൂർണമായും സ്തംഭിപ്പിച്ചതിലാണ് കേസെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം.

































