മലപ്പുറം മമ്പാട് അപകടത്തിൽപെട്ട കാറില്‍ നിന്ന് എം ഡി എം എ കണ്ടെടുത്ത കേസിൽ മുഖ്യ പ്രതി പിടിയിലായി.
കൊണ്ടോട്ടി പള്ളിക്കൽ സ്വദേശി സുബൈർ നെയാണ് പൊലീസ്അറസ്റ്റ് ചെയ്തത്. കരിപ്പൂർ എയർപോർട്ടിന് സമീപത്തെ ഒരു വീട്ടിൽ ഒളിവിൽ കഴിയുന്നതിടെയാണ് പ്രതി പൊലീസ് പിടിയിലായത്. പിടിയിലായ സമയത്തും ഇയാളിൽ നിന്ന് എം ഡി എം എ കണ്ടെത്തിയതിനാൽ കരിപ്പൂർ പോലീസ് ഇയാൾക്കെതിരെ വീണ്ടും കേസെടുത്തു.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മമ്പാട് ബീംബുങ്ങലിൽപ്രതി ഓടിച്ചിരുന്ന കാര്‍ ആദ്യം എതിരെ വന്ന ഒരു സ്‌ക്കൂട്ടറിലും തുടര്‍ന്ന് രണ്ട് കാറുകളിലും ഇടിച്ചത്. സാരമായി പരിക്ക് പറ്റിയ സ്‌ക്കൂട്ടര്‍ യാത്രക്കാരനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ എത്തിച്ച പ്രതി പിന്നീട് അവിടെ നിന്ന് മുങ്ങുകയായിരുന്നു. പോലീസ് കാറില്‍ പരിശോധന നടത്തിയപ്പോഴാണ് കാറിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്ന് എം ഡി എം എ കണ്ടെടുത്തതോടെയാണ് പ്രതി സുബൈർ മുങ്ങിയത്.





























