26.3 C
Kollam
Monday 9th November, 2026 | 09:27:57 AM
Home News Local ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസ് പോരാട്ടം ശക്തമായി തുടരും: കെ സി വേണുഗോപാൽ

ജനാധിപത്യവും ഭരണഘടനയും സംരക്ഷിക്കാനുള്ള കോൺഗ്രസ് പോരാട്ടം ശക്തമായി തുടരും: കെ സി വേണുഗോപാൽ

Advertisement

കരുനാഗപ്പള്ളി: രാജ്യത്ത് ജനാധിപത്യവും ഭരണഘടനയും വെല്ലുവിളിക്കപ്പെടുന്ന കാലത്ത് ജനങ്ങളുടെ അവകാശങ്ങൾക്കായി കോൺഗ്രസ് പ്രസ്ഥാനം നടത്തുന്ന പോരാട്ടങ്ങൾ ശക്തമായി തുടരുമെന്ന് എ.ഐ.സി.സി സംഘടനാ ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ എം.പി.
ആദിനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സാംസ്കാരികനിലയത്തിന് തെക്കുവശം നിർമാണം പൂർത്തീകരിച്ച പനയഞ്ചേരിൽ ശ്രീ സദാശിവൻ പിള്ള സ്മാരക കോൺഗ്രസ് ഭവൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാവപ്പെട്ടവന്റെ പ്രയാസങ്ങൾ പരിഹരിക്കാനും അവരുടെ കണ്ണീരൊപ്പാനുമുള്ള വിവിധങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കേന്ദ്രമായി പുതിയ കോൺഗ്രസ് ഭവൻ മാറണമെന്ന് അദ്ധേഹം അഭ്യർത്ഥിച്ചു. സർക്കാരിൽ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങൾ അർഹരായവർക്ക് കൃത്യസമയത്ത് ഉറപ്പുവരുത്താനുള്ള ജാഗ്രതാ കേന്ദ്രമായി ഈ ഓഫീസ് പ്രവർത്തിക്കണമെന്നും, ഇതിനായി തന്റെ ഒരു മാസത്തെ ശമ്പളം നൽകുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

ഉദ്ഘാടത്തിനോടനുബന്ധിച്ച് കൊച്ചാലുംമൂട് ജങ്ഷനിൽ നിന്നും ആരംഭിച്ച സാംസ്കാരിക ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. മണ്ഡലം കോൺഗ്രസ് ഭവന് സമീപമുള്ള സമ്മേളന വേദിയിൽ നടന്ന ഉദ്ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ സി.ആർ മഹേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് കെ.എം നൗഷാദ് സ്വാഗതം പറഞ്ഞു. ചടങ്ങിനോടനുബന്ധിച്ച് കാൻസർ രോഗബാധിതരായ നിർധനർക്ക് ചികിത്സാ ധനസഹായ വിതരണവും മണ്ഡലത്തിലെ മുതിർന്ന കോൺഗ്രസ് പ്രവർത്തകരെ ആദരിക്കലും നടന്നു. ​ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.പി ശ്രീകുമാർ, കോൺഗ്രസ് വക്താവ് അനിൽ ബോസ്, ചിറ്റുമൂല നാസർ, യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി രാജൻ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റുമാരായ അഡ്വ. കെ.എ ജവാദ്, ബി.എസ് വിനോദ്, ജില്ലാ പഞ്ചായത്തംഗം നജീബ് മണ്ണേൽ, പി. സോമരാജൻ, ബിന്ദു ജയൻ, അഡ്വ. എം. ഇബ്രാഹിം കുട്ടി, എൽ.കെ ശ്രീദേവി, ലീലാ കൃഷ്ണൻ, പി.ഡി അരുൺ രാജ്, ശ്രീകല എന്നിവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here