Advertisement
കരുനാഗപ്പള്ളി. എക്‌സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ എ നിഷാദിന് കിട്ടിയ രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) കെ ജി രഘുവും പാർട്ടിയും ചേർന്ന് ചങ്ങൻകുളങ്ങര ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓച്ചിറ ചങ്ങൻകുളങ്ങര കൊച്ചു മഠത്തിൽ ഗോപാലകൃഷ്ണ (49) നെ 124 കുപ്പി (64 ലിറ്റർ )ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വീട്ടിൽ സൂക്ഷിച്ച് വില്പ്പന നടത്തിയതിന് അറസ്റ്റ് ചെയ്തു. കോടതി മുൻപാകെ ഹാജരാക്കി റിമാൻഡ് ചെയ്തു. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജി,സിവിൽ എക്‌സൈസ് ഓഫീസർ മാരായ ആസിഫ് അഹമ്മദ്, അനസ് മുഹമ്മദ്, ഗോഡ് വിൻ, നിധിൻ, അജിത്, അൻസാർ ബി, AEI ഗ്രേഡ് ഡ്രൈവർ അബ്ദുൽ മനാഫ് എന്നിവർ പങ്കെടുത്തു

































