27.8 C
Kollam
Sunday 1st November, 2026 | 09:16:52 PM
Home News Breaking News പ്രായപൂർത്തിയാകാത്ത കുട്ടികൾ റോഡിലിറങ്ങി വണ്ടിയോടിക്കുന്ന പ്രവണത, വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് ഗതാഗത വകുപ്പ്

പ്രായപൂർത്തിയാകാത്ത കുട്ടികൾ റോഡിലിറങ്ങി വണ്ടിയോടിക്കുന്ന പ്രവണത, വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് ഗതാഗത വകുപ്പ്

Advertisement

തിരുവനന്തപുരം.പ്രായപൂർത്തിയാകാത്ത കുട്ടികൾ വാഹനമോടിക്കുന്നതിനെതിരെ കർശന നിലപാടുമായി ഗതാഗത വകുപ്പ്. കുട്ടികളെയല്ല, അവർക്ക് വാഹനം കൈമാറുന്ന രക്ഷകർത്താക്കളെയാണ് ശിക്ഷിക്കേണ്ടതെന്ന് ഗതാഗത മന്ത്രി സി. പി. ജോൺ പറഞ്ഞു. നിയമലംഘനം നടത്തുന്ന രക്ഷകർത്താക്കൾക്കെതിരെ ഉരുക്കുമുഷ്ടി ഉപയോഗിച്ച് എതിർക്കുമെന്നും കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി സി പി ജോൺ വ്യക്തമാക്കി.. ലൈസൻസില്ലാതെ വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് ഗതാഗത കമ്മീഷണറും പറഞ്ഞു

പ്രായപൂർത്തിയാകാത്ത കുട്ടികൾ റോഡിലിറങ്ങി വണ്ടിയോടിക്കുന്ന പ്രവണതയ്‌ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികളിലേക്ക് കടക്കുകയാണ് ഗതാഗത വകുപ്പ്. കുട്ടികളോട് തനിക്ക് ഒന്നും പറയാനില്ലെന്നും, എന്നാൽ അവർക്ക് വണ്ടി നൽകുന്ന രക്ഷകർത്താക്കൾക്ക് ജയിൽ ശിക്ഷ ഉറപ്പാക്കുന്ന രീതിയിലുള്ള കർശന നടപടികൾ സ്വീകരിക്കുമെന്നും ഗതാഗത മന്ത്രി സി. പി. ജോൺ ബിഗ് ടിവിയോട് പറഞ്ഞു

മോട്ടോർ വെഹിക്കിൾ നിയമം അനുസരിച്ച് പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് വാഹനം നൽകുന്ന മാതാപിതാക്കൾക്ക് 199 A പ്രകാരം 3 വർഷം ജയിൽശിക്ഷ അനുഭവിക്കേണ്ടി വരും എന്ന കർശന മുന്നറിയിപ്പാണ് ഗതാഗത കമ്മ്മിഷണർ നൽകിയത്

റോഡ് സുരക്ഷ മുൻനിർത്തിയും അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി വരും ദിവസങ്ങളിൽ പരിശോധനകൾ ശക്തമാക്കാനാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം

LEAVE A REPLY

Please enter your comment!
Please enter your name here