27.8 C
Kollam
Sunday 1st November, 2026 | 08:57:39 PM
Home News Local ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റെയില്‍വേ ശാസ്താംകോട്ടയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല

ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് റെയില്‍വേ ശാസ്താംകോട്ടയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നില്ല

Advertisement

ശാസ്താംകോട്ട : മണ്ഡലകാലം തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് ശാസ്താംകോട്ടയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്ന ആവശ്യം ശക്തമാകുന്നു. ശാസ്താംകോട്ട റെയിൽവേ സ്‌റ്റേഷൻ, ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രം എന്നിവയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
നിലവിൽ തമിഴ് നാട് അടക്കമുള്ള ഇതരസംസ്ഥാനത്തെ തീർത്ഥാടകർ ചെങ്ങന്നൂർ റെയിൽവേ സ്‌റ്റേഷനിൽ ഇറങ്ങിയാണ് ശബരിമലയ്ക്ക് പോകുന്നത്. എന്നാൽ ട്രെയിനുകൾക്ക് സ്‌റ്റോപ്പ് അടക്കം അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ ചെങ്ങന്നൂരിനേക്കാൾ കുറഞ്ഞ ദൂരത്തിൽ ശബരിമലയിൽ എത്താൻ കഴിയും. പ്രത്യേകിച്ചും മധുര, തേനി അടക്കമുള്ള തമിഴ്നാടിൻ്റെ തെക്കൻ ജില്ലയിലെ തീർത്ഥാടകർ അടക്കമുള്ളവർക്ക് .
ദേവസ്വം ബോർഡിൻ്റെ ശബരിമല ഇടത്താവളവും കേരളത്തിലെ പ്രധാന അഞ്ച് ശാസ്താ ക്ഷേത്രങ്ങളിലൊന്നുമായ ശാസ്താംകോട്ട ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലേക്ക് റെയിൽവേസ്‌റ്റേഷനിൽ നിന്ന് കേവലം 3 കിലോമീറ്റർ മാത്രമേ ദൂരം ഉള്ളു. ഇവിടെ വിരി വയ്ക്കാൻ അടക്കമുള്ള സൗകര്യങ്ങൾ ഏർപ്പെടുത്താൽ ഇവിടെ നിന്നും തീർത്ഥാടനം ആരംഭിക്കാൻ കഴിയും.
മേഖലയിലെ റോഡ് ഗതാഗതം മെച്ചപ്പെട്ട നിലയിൽ ആയതിനാൽ കൊട്ടാരക്കര വഴിയോ അടൂർ വഴിയോ പത്തനംതിട്ടയിലെത്തി ശബരിമലയിലേക്ക് പോവുകയും ചെയ്യാം. ഇതിന് വേണ്ടി കരുനാഗപ്പള്ളി, അടൂർ ഡിപ്പോകളിൽ നിന്ന് ബസുകൾ ശാസ്താംകോട്ട റെയിൽവേസ്ഷേനിലേക്ക് സർവ്വീസ് നടത്തുകയും സ്വകാര്യ ബസുകൾക്ക് പെർമിറ്റ് നൽകുകയും ചെയ്താൽ മതിയാകും. ശബരിമല സ്പെഷ്യൽ ട്രെയിനുകൾക്ക് ഇവിടെ കൂടുതൽ സ്‌റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here