27.8 C
Kollam
Sunday 1st November, 2026 | 09:25:10 PM
Home News Local കരുനാഗപ്പള്ളി കടത്തൂർ സ്വദേശിയായ കഞ്ചാവ് കേസ് പ്രതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും

കരുനാഗപ്പള്ളി കടത്തൂർ സ്വദേശിയായ കഞ്ചാവ് കേസ് പ്രതിക്ക് മൂന്നു വർഷം കഠിന തടവും പിഴയും

Advertisement

കൊല്ലം:ചിറ്റുമൂലയ്ക്ക് സമീപത്ത് നിന്നും 1.705 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ ഒന്നാം പ്രതിക്ക് മൂന്നു വർഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു.തഴവ
കടത്തൂർ എൻ.എൻ കോട്ടേജിൽ നജാദിനെയാണ് കൊല്ലം ആറാം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ഹരിപ്രിയ.പി.നമ്പ്യാർ ശിക്ഷ വിധിച്ചത്.പിഴ ഒടുക്കിയില്ലെങ്കിൽ ആറു മാസം കൂടി കഠിന തടവ് അനുഭവിക്കണം.2022 ഫെബ്രുവരി 25നാണ് കേസിനാസ്പതമായ സംഭവം നടന്നത്.കരുനാഗപ്പള്ളി ചിറ്റുമൂല നഴ്സറി മുക്കിന് സമീപം പൊലീസ് പട്രോളിംഗ് നടത്തിവരവേ യുവാക്കൾ റോഡരികിൽ വണ്ടിയിൽ ഇരിക്കുന്നത് കണ്ട് പൊലീസ് എത്തിയപ്പോൾ രണ്ടാം പ്രതിയായ മുഹമ്മദ് ഷാൻ ഇറങ്ങി ഓടുകയായിരുന്നു.

തുടർന്ന് സംശയം തോന്നിയ പോലീസ് പിന്നാലെ ഓടാൻ ശ്രമിച്ച നജാദിനെ തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ കൈവശം സൂക്ഷിച്ചിരുന്ന 1.705 കിലോഗ്രാം കഞ്ചാവ് കണ്ടെടുക്കുകയായിരുന്നു.കേസിന്റെ വിചാരണയുടെ അവസാന ഘട്ടത്തിലും മുഹമ്മദ് ഷാൻ കോടതിയിൽ ഹാജരാകാതിരുന്നതിനാൽ ഇയാൾക്കെതിരെ കോടതി വാറണ്ട് ഉത്തരവ് പുറപ്പെടുവിടിച്ചിട്ടുണ്ട്.കരുനാഗപ്പള്ളി പൊലീസ് സബ് ഇൻസ്പെക്ടർ ആയിരുന്ന അലോഷ്യസ് അലക്‌സാണ്ടർ രജിസ്റ്റർ ചെയ്ത കേസിൽ കരുനാഗപ്പള്ളി എസ്.ഐ ആയിരുന്ന ശ്രീകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അനൂപ്.ബി.ഹാജരായി.

LEAVE A REPLY

Please enter your comment!
Please enter your name here