Advertisement
കരുനാഗപ്പള്ളി. താലൂക്കാശുപത്രിയിലെ 11 ജീവനക്കാരെ പിരിച്ചു വിട്ട വരെ തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് യോഗം ബഹിഷ്കരിച്ച Ldf പ്രവർത്തകരുടെ പ്രതിഷേധം കോൺഫറൻസ് ഹാളിൽ മുദ്രാവാക വാക്യം വിളിയോടെ ബഹളമയമായിയോഗം ബഹിഷ്കരിച്ചു. Udf അംഗങ്ങൾ ചെയർമാനനുകൂലമായി മുദ്രാ വാക്യം ഉയർത്തി പുറത്തിറങ്ങി.
ഇത് ചിത്രീകരിക്കാൻ ശ്രമിച്ച മാധ്യമപ്രവർത്തകനെ Udf വനിതകൺസിലർമാരുൾപ്പെടെയുള്ള അംഗങ്ങൾ ബലം പ്രയോഗിച്ച് പുറത്താക്കി. ഇതിനൊപ്പം BJP- പ്രതിനിധികളുടെ വാർഡിലെ വികസന മുരടിപ്പിനെതിരെ ഒരു ഭാഗത്ത് അവരും ചെയർമാനെതിരെ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു. BJP – യുടെ വാർഡുകളില നായ ശല്യം തെരുവ് വിളക്ക് റോസുകളുടെ ശോചനീയവസ്ഥ ഇവ ചൂണ്ടിക്കാട്ടിയായിരുന്നു പ്രതിഷേധം. തുടർന്ന് മൂന്ന് വിഭാഗവും നഗരസഭക്ക് പുറത്തെത്തി മുദ്രാവാക്യം വിളികളോടെ പ്രതിഷേധിച്ചു


































