26.6 C
Kollam
Thursday 22nd October, 2026 | 03:28:35 PM
Home News Local കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ പഴയകെട്ടിടം തകര്‍ന്നുവീണു

കരുനാഗപ്പള്ളി പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ പഴയകെട്ടിടം തകര്‍ന്നുവീണു

കരുനാഗപ്പള്ളി. പുതിയകാവ് നെഞ്ചുരോഗാശുപത്രിയിലെ പഴയകെട്ടിടം തകര്‍ന്നുവീണു. ആളില്ലാത്ത സമയത്താണ് അപകടമെന്നതിനാല്‍ ദുരന്തം ഒവിവായി. കോട്ടം മെഡിക്കല്‍കോളജ് കെട്ടിടം തകര്‍ന്ന കാലത്ത് നടത്തിയ ഊര്‍ജ്ജിത പരിശോധനയില്‍ അണ്‍ഫിറ്റ് ആക്കി മാറ്റി നിര്‍ത്തിയ കെട്ടിടമാണിത്. അന്ന് കെട്ടിടത്തില്‍ നിന്നും രോഗികളെയും മറ്റും മാറ്റി ഇവിടേക്ക് രോഗികളോ ആള്‍ക്കാരോ വരാതെയിരുന്നതാണ്. അറുപതിലേറെ വര്‍ഷം പഴക്കമുള്ള കെട്ടിടമാണിത്. ഇതിന് അടുത്തു തന്നെ ഇത്രയും പഴക്കമുള്ള മറ്റ് കെട്ടിടങ്ങള്‍ ഉണ്ട്. അവ അണ്‍ഫിറ്റ് ആക്കിയിട്ടില്ലെന്നുമാത്രം.

മറ്റ് കെട്ടിടങ്ങള്‍ അടിയന്തരമായി പരിശോധിച്ച്അപകടാവസ്ഥ മനസിലാക്കണമെന്നും പുതിയ കെട്ടിടം നിര്‍മ്മിച്ച് അസൗകര്യം ഒഴിവാക്കണമെന്നും ഹ്യുമാനിസ്റ്റിക് റൈറ്റ്സ് പ്രൊട്ടക്ഷന്‍ മൂവുമെന്‍റ് ജില്ലാ പ്രസിഡൻ്റ് പുതിയകാവ് സലാം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here