ശാസ്താംകോട്ട. തേവലക്കര ബോയ്സ് ആൻ്റ് ഗേൾസ് ഹൈസ്കൂൾ ഭരണ സമിതി തെരഞ്ഞെടുപ്പ് സി പി ഐ എംൽ ഭിന്നത
സിപിഐ എം നിയന്ത്രണത്തിലുള്ള തേവലക്കര ബോയ്സ് ആൻ്റ് ഗേൾസ് ഹൈസ്കൂൾ ഭരണ സമിതിയിലേക്കുളള തെരഞ്ഞെടുപ്പിൽ ഭിന്നത, ജില്ലാ സെക്രട്ടറി നേരിട്ട് സ്ഥാനാർത്ഥികളെ തീരുമാനിച്ചു എന്നപേരിലാണ് അഭിപ്രായ വ്യത്യാസം നേരിട്ടത്.
തേവലക്കര ലോക്കൽ കമ്മിറ്റിയിൽ ജില്ലാസെക്രട്ടറി സുദേവൻ ഏകപക്ഷീയമായി സ്ഥാനാർത്ഥികളെ തീരുമാനിച്ചതിൽ പ്രതിഷേധിച്ച് തേവലക്കര ലോക്കൽ സെക്രട്ടറി മോൻകുട്ടനും ഏരിയ കമ്മിറ്റി അംഗം മധുവും പ്രതിഷേധിച്ച് കമ്മിറ്റിയിൽ നിന്ന് ഇറങ്ങി പോയി. കുന്നത്തൂർ ഏരിയായിലെ മൈനാഗപ്പള്ളി കിഴക്ക് പടിഞ്ഞാറ് ലോക്കൽ കമ്മിറ്റികൾ പ്രതിഷേധത്തെ തുടർന്ന് പകുതിയ്ക്ക് അവസാനിപ്പിക്കേണ്ടിവന്നു. വിദ്യാർത്ഥിയുടെ അപകട മരണത്തേതുടർന്ന് ഭരണസമിതി പിരിച്ച് വിട്ട സ്‌കൂളാണ് തേവലക്കര ബോയ്സ് ആൻ്റ് ഗേൾസ് ഹൈസ്‌കൂൾ. വിവാദ കാലയളവിലെ മുഴുവൻ ഭരണസമിതി അംഗങ്ങളേയും ഭരണ സമിതിയിൽ നിന്നും ഒഴിവാക്കണമെന്ന ലോക്കൽ കമ്മിറ്റി നിർദ്ദേശം ഏരിയാ നേതൃത്വം അംഗീകരിച്ചില്ല.
ഏരിയ നേതൃത്വം ഏരിയാ കമ്മിറ്റി അംഗങ്ങളായചിലരുടെ പേരുകൾ കമ്മിറ്റിയിൽ അവതരിപ്പിച്ചെങ്കിലും ലോക്കൽ കമ്മിറ്റികൾ അംഗീകരിക്കാൻ തയ്യാറായില്ല. ലോക്കൽ കമ്മിറ്റികളുടെ നിർദ്ദേശമില്ലാതെ ഏരിയ നേതൃത്വം സ്വന്തം നിലയ്ക്ക് സ്ഥാനാർത്ഥികളെ തീരുമാനിച്ചതാണ് തർക്കങ്ങൾക്ക് കാരണം. തുടർന്ന് കമ്മിറ്റി പാതിവഴിയിൽ നിർത്തി നേതൃത്വം തടിയൂരി. അടുത്ത ദിവസം വീണ്ടും ലോക്കൽ കമ്മിറ്റി കൂടിയെങ്കിലും പ്രതിഷേധം ഭയന്ന് ഏരിയ കമ്മിറ്റി അംഗങ്ങൾ ആരും കമ്മിറ്റിയിൽ പങ്കെടുത്തില്ല.
സ്വന്തം കുട്ടികളെ മറ്റ് സ്കൂളിൽ വിട്ട് പഠിപ്പിയ്ക്കുന്നവരെ ഭരണസമിതിയിൽ എടുക്കാൻ പറ്റില്ല എന്ന ഉറച്ച നിലപാട് ലോക്കൽ കമ്മിറ്റി അംഗങ്ങൾ എടുത്തു. എന്നിട്ടും ശാസ്താംകോട്ടയിലെ സ്വകാര്യ സ്കൂളിൽ മകളെ പഠിപ്പിയ്ക്കുന്ന നേതാവിനെ കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയും ഇതേ കാരണം പറഞ്ഞ് മറ്റൊരാളെ ഒഴിവാക്കുകയും ചെയ്തു.
തൻ്റെ അറിവോടെയല്ല നിർദ്ദേശങ്ങൾ വന്നതെന്ന് പറഞ്ഞ് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും ഒഴിഞ്ഞുമാറി. മൈനാഗപ്പളളിയിൽ നിന്ന് ഭരണസമിതിയിലേക്ക് അഞ്ച് അംഗങ്ങളെ തീരുമാനിച്ചെങ്കിലും പട്ടികജാതി വിഭാഗത്തിൽ നിന്നും ഒരാളെ പോലും ഉൾപ്പെടുത്താത്തത് ചൂണ്ടിക്കാട്ടി കമ്മിറ്റിയിൽ ചേരിതിരിഞ്ഞ് ചർച്ചകൾ ഉണ്ടായി. സ്കൂളിൻ്റെ പ്രവർത്തനമേഖല കൂടിയായ കിഴക്കേക്കര സ്വദേശിയായ പട്ടികജാതി ക്ഷേമസമിതിയുടെ മൈനാഗപ്പള്ളി ലോക്കൽ കമ്മിറ്റിയുടെ ഭാരവാഹിയുടെ പേര് കമ്മിറ്റിയിൽ ഉയർന്ന് വന്നെങ്കിലും നേതൃത്വം ഇടപെട്ട് വെട്ടി. സ്‌കൂളിനെതിരെ രൂക്ഷവിമർശനമാണ് കമ്മിറ്റിയിൽ ഉയർന്ന് വന്നത്. മിക്ക അദ്ധ്യാപകരുടെയും മക്കൾ ഈ സ്‌കൂളിൽ അല്ലപഠിക്കുന്നതെന്നും. ചില അദ്ധ്യാപകർ തങ്ങളുടെ മക്കൾ ജോലി ചെയ്യുന്ന ആ പ്രദേശത്തെ മറ്റൊരു സ്‌കൂളിലേക്ക് കുട്ടികളെ ക്യാൻവാസ് ചെയ്ത് കൊണ്ടുപോകുന്നു എന്ന കടുത്ത വിമർശനവും കമ്മിറ്റിയിൽ ഉണ്ടായി.
പാർട്ടി നേതാക്കൻമാർ സ്ഥാനമാനങ്ങൾ പങ്കിട്ടെടുക്കുകയാണെന്നും, പാർട്ടി ഘടകങ്ങൾക്ക് ഒരു വിലയുമിലെന്ന് കമ്മിറ്റിയിൽ വിമർശനം ഉണ്ടായി. വിപുലീകൃത ജില്ലാകമ്മിറ്റി ചേർന്ന് പാർട്ടി തെറ്റുകൾ തിരുത്തുമ്പോൾ കുന്നത്തൂരിലെ സി പി എം തെറ്റുകൾ അവർത്തിയ്ക്കുകയാണെന്ന് കമ്മിറ്റിയിൽ വിമർശനം വന്നു.
വിഭാഗീയത ഏറക്കാലമായി മാറി നിന്ന മൈനാഗപ്പള്ളിയിൽ വിണ്ടും വിഭാഗീയതയ്ക്ക് നേതൃത്വം കാരണമായെന്ന് ലോക്കൽ കമ്മിറ്റി അംഗങ്ങൾ ആരോപിച്ചു. അടുത്ത സമ്മേളനം നടക്കാൻ വളരെ കുറച്ച് കാലമെയുള്ളൂ എന്നിരിക്കെ നാളിതുവരെ ലോക്കൽ സെൻ്റർ തീരുമാനിക്കുകയോ, ബഹുജന സംഘടനകളുടെ ലോക്കൽ കമ്മിറ്റി ചുമതല ക്കരെ പോലും തീരുമാനിക്കാത്തതും ചില പാർട്ടി നേതാക്കൻമാർക്ക് സ്വന്തം താലപര്യത്തിന് കാര്യങ്ങൾ കൊണ്ടുപോകുന്നതിന് വേണ്ടിയാണെന്ന വിമർശനവും കമ്മിറ്റിയിൽ ഉയർന്ന് വന്നു.
ഒടുവിൽ ലോക്കൽ കമ്മിറ്റി അംഗങ്ങളുടെ എതിർപ്പ് അവഗണിച്ച് സ്കൂൾ പ്രവർത്തനപരിധിയ്ക്ക് വെളിയിലുള്ള റിട്ടേഡ് അദ്ധ്യാപകനെ ഭരണ സമിതിയിലേക്ക് നേതൃത്വം തീരുമാനിച്ചു. മൈനാഗപ്പള്ളിപടിഞ്ഞാറ് ലോക്കൽ കമ്മിറ്റിയിൽ നിലവിലുള്ള ഭരണസമിതി അംഗങ്ങളുടെ എണ്ണം വെട്ടി കുറച്ചതിനാൽ ഒരാളെ പോലും ഭരണ സമിതിയിൽ അയക്കണ്ട എന്ന ലോക്കൽ കമ്മിറ്റിയുടെപൊതു അഭിപ്രായത്തെ മറി കടന്നാണ് നേതൃത്വം തീരുമാനമെടുത്തത്.
































