Advertisement
ചക്കുവള്ളി.ലഹരിയുടെപിടിയിൽ നിന്നും യുവതലമുറയെ രക്ഷിക്കാനും, ആരോഗ്യകരമായ സമൂഹംകെട്ടിപ്പടുക്കാനുമുള്ള പരിശ്രമത്തിന്റെ ഭാഗമായി,ചക്കുവള്ളി ടൗൺ വാർഡ് ജനജാഗ്രതാസമിതിക്ക് രൂപം നൽകി. പോലീസ് ഓഫീസർ ശിവകുമാർ ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ റിഷാദ് ആർ സി. അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസൂറ അർത്തിയിൽ, മുഖ്യപ്രഭാഷണംനടത്തി. എക്സ്സൈസ് ഓഫീസർ ബിജോയ് ബോധവത്കരണ ക്ലാസിന് നേതൃത്വം നൽകി. ഹനഫി ജമാഅത്ത് പ്രസിഡന്റ് അർത്തിയിൽ അൻസാരി, ഡോക്ടർ. എം എ. സലിം, മുൻ വിദ്യാഭ്യാസ ഓഫീസർ എസ്. കബീർകുട്ടി, ശാലിനി ആർ പിള്ള,ബീന എന്നിവർ സംസാരിച്ചു. യോഗത്തിൽ പതിമൂന്നംഗ ജാഗ്രതാ സമിതിക്ക് രൂപം നൽകി.
































