കുന്നത്തൂർ:കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ പോരുവഴി പഞ്ചായത്ത് നേതൃ സമിതിയുടെ നേതൃത്വത്തിലുള്ള പഞ്ചായത്തുതല ബാലകലോത്സവം
ചക്കുവള്ളി മിഴി ഗ്രന്ഥശാലയിൽ സമാപിച്ചു.. കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എസ്.ശശികുമാർ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു.
കുന്നത്തൂർ താലൂക്ക് ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ബി. ബിനീഷ് അദ്ധ്യക്ഷത വഹിച്ചു.
പോരുവഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിനു ഐ നായർ സമ്മാനദാനം നിർവഹിച്ചു
ഗ്രാമപഞ്ചായത്ത് അംഗം സിബി ചാക്കോ,
ലൈബ്രറി കൗൺസിൽ ഭാരവാഹികളായ
അക്കരയിൽ ഹുസൈൻ,
എം.സുൽഫിഖാൻ റാവുത്തർ, മധു സാന്ദീപനി,
അനിൽ സത്യ ചിത്ര,ഹാരീസ് പുളി വേലിൽ,
എ. സലാം, എച്ച്.ഹസീന,സബീന.ബൈജു,ആർ. മുംതാസ്,എന്നിവർ പ്രസംഗിച്ചു
ചക്കുവള്ളി മിഴി ഗ്രന്ഥശാല ഓവറോൾ ചാമ്പ്യന്മാരും, ഓവറോൾ സെക്കൻഡ് സ്ഥാനം പോരുവഴി സത്യചിത്ര ഗ്രന്ഥശാലയും കരന്ഥമാക്കി



































