ശാസ്താംകോട്ട: പുരോഗമന കലാ സാഹിത്യ സംഘം മൈനാഗപ്പള്ളി കിഴക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വയലാർ അനുസ്മരണവും പുസ്തക ചർച്ചയും നടത്തി
ജില്ലാ സംസ്ഥാന തലങ്ങളിൽ കായിക ഇനങ്ങളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു.
സമ്മേളനം പു.ക.സ.സംസ്ഥാന കമ്മിറ്റിയംഗം പി.എ. ന്യപൻ ദാസ് ഉദ്ഘാടനം ചെയ്തു
പി. ശ്രീരാമൻ പുസ്തക ചർച്ച നയിച്ചു ആർ. തുളസീധരൻ പിളള , അഡ്വ. റ്റി മോഹനൻ , ഷീബാ മോൾ , എസ്സ്. ഓമനക്കുട്ടൻ, രവികുമാർ , അരുണാമണി, സാനു പി.എസ്, മോഹൻദാസ് എന്നിവർ സംസാരിച്ചു



































