ശാസ്താംകോട്ട. മണ്ഡല മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശാസ്താംകോട്ട ശ്രീധർമ്മശാസ്താക്ഷേത്രത്തിൽ നിന്നും പമ്പക്ക് മുൻ വർഷങ്ങളിലെ പോലെ ഈ വർഷവും(2026 നവംബർ പതിനാറാം തീയതി മുതൽ ) കെഎസ്ആർടിസി ബസ് സർവീസ് നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ബഹുമാനപ്പെട്ട കുന്നത്തൂർ എംഎൽഎ ഉല്ലാസ് കോവൂരിന് ശ്രീധർമ്മശാസ്താക്ഷേത്ര ഉപദേശക സമിതി പ്രസിഡണ്ട് കെ പി അജിത കുമാർ, സെക്രട്ടറി കേരള ശശികുമാർ, എസ് ഷിബി എന്നിവർ നിവേദനം നല്കി.

































