ശാസ്താംകോട്ട: യുണൈറ്റഡ് റിലീജിയൻസ് ഇനിഷ്യേറ്റീവിൻ്റെ (URI) ആഭിമുഖ്യത്തിൽ കരിക്കം ഇന്റർനാഷണൽ പബ്ലിക് സ്കൂളിൽ വെച്ച് നടന്ന ഇന്റർ സ്കൂൾ ഫുട്ബോൾ ടൂർണമെന്റ്റിൽ ശാസ്താംകോട്ട ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ ചാമ്പ്യന്മാരായി. കൊല്ലം സഹോദയയുടെ കീഴിലുള്ള ഒമ്പത് പ്രമുഖ സ്കൂളുകൾ മാറ്റുരച്ച ടൂർണമെൻ്റിലാണ് ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ തുടർച്ചയായ മൂന്നാം തവണയും കിരീടം ചൂടിയത്.
ഒക്ടോബർ 24-ന് നടന്ന ടൂർണമെൻ്റിൻ്റെ ഉദ്ഘാടനം മുൻ കേരളാ ക്യാപ്റ്റനും ഡെപ്യൂട്ടി കമാൻഡൻ്റുമായ കുരികേഷ് മാത്യു നിർവഹിച്ചു. ആവേശം നിറഞ്ഞ ഫൈനൽ മത്സരത്തിൽ കരിക്കം പബ്ലിക് സ്കൂളിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് (3-1) പരാജയപ്പെടുത്തിയാണ് ബ്രൂക്ക് ഇൻ്റർനാഷണൽ സ്കൂൾ വിജയിച്ചത്. വിജയകിരീടം ചൂടിയ ടീമംഗങ്ങളെയും ഫസ്റ്റ് റണ്ണറപ്പായ കരിക്കം ഇൻ്റർനാഷണൽ പബ്ലിക് സ്കൂളിനെയും സഹോദയ പ്രസിഡന്റു്റും ബ്രൂക്ക് സ്കൂൾ ഡയറക്ടറുമായ ഫാദർ ഡോ. ജി. എബ്രഹാം തലോത്തിൽ അഭിനന്ദനങ്ങളറിയിച്ചു

































