Home News Kerala വി.എം സുധീരൻ്റെ പ്രസ്താവന എന്ന പേരിൽ വ്യാജവാർത്ത; അക്കു അക്ബറിന് എതിരെ കേസ്

വി.എം സുധീരൻ്റെ പ്രസ്താവന എന്ന പേരിൽ വ്യാജവാർത്ത; അക്കു അക്ബറിന് എതിരെ കേസ്

Advertisement

മുൻ കെപിസിസി അധ്യക്ഷനായ വി.എം സുധീരൻ്റെ പ്രസ്താവന എന്ന പേരിൽ വ്യാജവാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ കേസ്. അക്കു അക്ബർ എന്ന ഫേസ്ബുക്ക് അക്കൗണ്ടിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവനന്തപുരം സൈബർ പോലീസ് ആണ് കേസെടുത്തത്. കെപിസിസിയുടെ വയനാട് ഫണ്ട് തട്ടിപ്പ് അന്വേഷിക്കണമെന്ന് വി.എം സുധീരൻ ആവശ്യപ്പെട്ടു എന്നായിരുന്നു വ്യാജ വാർത്ത.

ഫാൻസ് ഓഫ് കൈരളി ടിവി എന്ന ഫേസ്ബുക്ക് ഗ്രൂപ്പിൽ ആണ് ഇക്കാര്യം പോസ്റ്റ് ചെയ്തത്. ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രിക്ക് വി എം സുധീരൻ പരാതി നൽകി. ഈ പരാതിയിലാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here