29.9 C
Kollam
Sunday 20th September, 2026 | 12:04:38 PM
Home News Breaking News പിണറായിക്ക് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം,വെള്ളാപ്പള്ളിക്കെതിരെ വി എം സുധീരൻ

പിണറായിക്ക് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം,വെള്ളാപ്പള്ളിക്കെതിരെ വി എം സുധീരൻ

തിരുവനന്തപുരം. വെള്ളാപ്പള്ളിക്കെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് വി എം സുധീരൻ. പിണറായിക്ക് പറ്റിയ ഏറ്റവും വലിയ രാഷ്ട്രീയ അബദ്ധം വെള്ളാപ്പള്ളി യുമായുള്ള കൂട്ടുകെട്ട്.അതു പിണറായിക്ക് വരുത്തിയ നഷ്ടം ചെറുതല്ല

വെള്ളാപ്പള്ളിയെ പോലുള്ളവർ അധികാരത്തിൽ വരുന്നവരെ ദുരുപയോഗം ചെയ്യും.എന്നിട്ട് സ്ഥാപിത താല്പര്യങ്ങൾ നേടി എടുക്കും.അതൊരു രാഷ്ട്രീയ കളി ആണ്.വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് വർഗീയതയോട് നോ പറഞ്ഞവരാണ്, നിലപാട് എടുത്തവരാണ്

അതാണ് വലിയ വിജയത്തിന് കാരണവും.കോൺഗ്രസിലെ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന് നടപടിക്രമങ്ങൾ ഉണ്ട്. അത് അനുസരിച്ച് തീരുമാനിക്കട്ടെ എന്നും വി എം സുധീരൻ.