29.1 C
Kollam
Wednesday 4th November, 2026 | 05:25:12 PM
Home News Kerala പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറങ്ങി

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസഡർമാർ; ഉത്തരവ് പുറത്തിറങ്ങി

kunchacko boban prithviraj brand ambassadors kerala forest
Advertisement

പൃഥ്വിരാജും കുഞ്ചാക്കോ ബോബനും വനം വകുപ്പ് അംബാസിഡർമാർ. ഉത്തരവ് പുറത്തിറക്കി വനം വകുപ്പ്. വനംവകുപ്പിന്റെ ബോധവൽക്കരണ പരിപാടികളുടെ അംബാസിഡർമാരായിരിക്കും ഇരുവരും. വനവൽക്കരണവുമായി ബന്ധപ്പെട്ട യുവാക്കളുടെയും കുട്ടികളുടെയും താൽപര്യം വർദ്ധിപ്പിക്കാനായി സമ്പർക്ക പരിപാടികളിലും ഇരുവരും പങ്കെടുക്കും.

വന സംരക്ഷണം, വന്യജീവി പരിപാലനം, പരിസ്ഥിതി സന്തുലിതാവസ്ഥ, ജൈവവൈവിധ്യ സംരക്ഷണം എന്നിവയെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം വളർത്തുകയാണ് പ്രധാന ലക്ഷ്യം. വനം വകുപ്പിന്റെ വിവിധ പദ്ധതികളും പൊതുജനസേവനങ്ങളും കൂടുതൽ ആളുകളിലേക്ക് എത്തിക്കുന്നതിനായി ബോധവൽക്കരണ പരിപാടികൾ, റെക്കോർഡ് ചെയ്ത സന്ദേശങ്ങൾ, ഡിജിറ്റൽ പ്രചാരണങ്ങൾ എന്നിവയിലെല്ലാം ഇരുവരും പങ്കാളികളാകും. വനം വകുപ്പ് മേധാവിയുടെ നിർദേശത്തെത്തുടർന്ന് സ്വകാര്യ സേവന അടിസ്ഥാനത്തിലാണ് ഇരുവരെയും അംബാസഡർമാരായി നിയമിച്ചിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here