29.1 C
Kollam
Wednesday 4th November, 2026 | 05:38:57 PM
Home News Kerala ക്യാമ്പസുകളിലെ റാഗിങ് തടയാൻ സിദ്ധാർത്ഥ് സ്റ്റുഡൻ്റ്സ് വെൽഫെയർ ആപ്പ്

ക്യാമ്പസുകളിലെ റാഗിങ് തടയാൻ സിദ്ധാർത്ഥ് സ്റ്റുഡൻ്റ്സ് വെൽഫെയർ ആപ്പ്

Advertisement

ക്യാമ്പസുകളിലെ റാഗിംങ്ങിന് തടയിടാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് തയ്യാറാക്കിയ ‘സിദ്ധാർത്ഥ് സ്റ്റുഡൻ്റ്സ് വെൽഫെയർ ആപ്പ് മുഖ്യമന്ത്രി വിഡി സതീശൻ ലോഞ്ച് ചെയ്തു. വ്യക്തി വിവരങ്ങൾ നൽകാതെ തന്നെ വിദ്യാർത്ഥികൾക്ക് പരാതി നൽകാൻ കഴിയുന്ന സംവിധാനമാണ് ആപ്പിൻ്റെ പ്രധാന പ്രത്യേകത. റാഗിങ്ങിന് ഇരയായി ജീവൻ നഷ്ടമായ സിദ്ധാർത്ഥിൻ്റെ അമ്മയുടെ കണ്ണീരിൽ നിന്നാണ് ആപ്പ് രൂപം കൊണ്ടെതെന്നായിരുന്നു ലോഞ്ചിംഗ് ചടങ്ങിൽ മുഖ്യമന്ത്രിയുടെ പ്രതികരണം.

സംസ്ഥാനത്തെ ഏത് കോളേജിൽ നിന്നും നിമിഷം നേരം കൊണ്ട് പരാതി നൽകാൻ കഴിയുന്ന സംവിധാനമാണ് സിദ്ധാർത്ഥ് ആപ്പ്. റാഗിംങ്ങ് പരാതികൾ, ലഹരി ഉപയോഗം തുടങ്ങിയ പരാതികൾ വ്യക്തി വിവരങ്ങൾ ചോരാതെ തന്നെ ആപ്പിലൂടെ അറിയിക്കാം. പ്രത്യേക പരിശീലനം തേടിയ കൗൺസിലർമാർ പരാതി പരിശോധിച്ച് പോലീസിന് കൈമാറുകയാണ് രീതി. പൂക്കോട് വെറ്റിനറി കോളേജിൽ റാഗിങ്ങിന് ഇരയായി ജീവൻ നഷ്ടമായ സിദ്ധാർത്ഥിൻ്റെ അമ്മയുടെ സാന്നിധ്യത്തിലായിരുന്നു ലോഞ്ചിംഗ് ചടങ്ങ്.

റാഗിംഗ് പൂർണമായും തടയുകയാണ് ലക്ഷ്യമെന്നും, പരാതികൾ ലഭിച്ചാൽ കർശന നടപടി എന്നും മുഖ്യമന്ത്രി.

സിദ്ധാർഥൻ ആപ്പ് ഉടൻ തന്നെ ഗൂഗിൾ പ്ലേ സ്റ്റോറിലും മറ്റ് പ്ലാറ്റ്ഫോമുകളിലും ലഭ്യമാകും. പരാതികൾക്ക് പുറമെ കൗൺസിലിംഗ് ആവശ്യമുള്ളവർക്കും ആപ്പിലൂടെ സഹായം തേടാം

LEAVE A REPLY

Please enter your comment!
Please enter your name here