കൊച്ചി: മാസപ്പടി കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉൾപ്പെടെയുള്ളവർക്ക് ഇന്ന് നിർണായകം. മാസപ്പടി കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പിണറായി വിജയൻ ഉൾപ്പെടെയുള്ളവർ നൽകിയ അപ്പീൽ ഇന്ന് ഹൈക്കോടതി പരിഗണിക്കും.
ജസ്റ്റിസ് കെ.നടരാജൻ അധ്യക്ഷനായ ബഞ്ചാണ് കേസ് പരിഗണിക്കുക. കോടതി നടപടികൾ നിരീക്ഷിച്ച ശേഷം തുടർനീക്കം നടത്താനാണ് ഇഡിയുടെ തീരുമാനം. വിജിലൻസ് അന്വേഷണത്തിന് സുപ്രീംകോടതിയുടെ താത്കാലിക സ്റ്റേ ലഭിച്ച കാര്യം പിണറായി ഹൈക്കോടതിയെ അറിയിക്കും.
കഴിഞ്ഞ വെള്ളിയാഴ്ച കേസിൽ നേരിട്ട് ഹാജരാകാൻ കോടതി അറിയിച്ചിരുന്നു. എന്നാൽ നിയമസഭാ സമ്മേളനവും സുപ്രീംകോടതിയിലെ കേസും ചൂണ്ടിക്കാട്ടി ഹാജരാകാൻ കഴിയില്ലെന്ന് പിണറായി വിജയൻ വ്യക്തമാക്കിയിരുന്നു.
അപ്പീൽ നൽകാനുള്ള അവകാശം വ്യക്തമാക്കിയ സുപ്രീംകോടതി ഉത്തരവിലെ പരാമർശങ്ങൽ അനുകൂലമെന്നാണ് പിണറായിയുടെ വിലയിരുത്തൽ. ഹൈക്കോടതി അപ്പീൽ പരിഗണിക്കുമ്പോൾ കേസിലെ ഇഡി അന്വേഷണം ഉൾപ്പടെ എല്ലാ തുടർനടപടികളും നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടേക്കും.


































