Home News Kerala മണലൂരിലെ ഫലം സ്റ്റേ ചെയ്യണം,പ്രതാപൻ ഹൈക്കോടതിയിലേക്ക്

മണലൂരിലെ ഫലം സ്റ്റേ ചെയ്യണം,പ്രതാപൻ ഹൈക്കോടതിയിലേക്ക്

Advertisement

തൃശൂര്‍. പ്രതാപൻ ഹൈക്കോടതിയിലേക്ക്. മണലൂരിലെ ഫലം സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കും. 184 ഹോം വോട്ട് കൗണ്ട് ചെയ്തില്ല. യുഡിഎഫിന്റെ വോട്ടുകളാണ്. നാല് ഉദ്യോഗസ്ഥരാണ് അതിനു പിന്നിൽ

ഇന്ന് തന്നെ ഹൈക്കോടതിയിൽ തെരഞ്ഞെടുപ്പ് കേസ് കൊടുക്കും.മണലൂരിൽ 100% കോൺഗ്രസ് ജയിക്കുമായിരുന്നു.ആർഎസ്എസിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും വോട്ട് വേണ്ട എന്ന് പരസ്യമായി ഞാൻ പറഞ്ഞിരുന്നു. ആർഎസ്എസും പോപ്പുലർഫണ്ടും എസ്ഡിപിഐയും പരസ്യമായി എൽഡിഎഫിനോട്ട് ചെയ്തു

ആർഎസ്എസ് അതിശക്തമായി എൽഡിഎഫ് സ്ഥാനാർത്ഥിയെ സഹായിച്ചു.കൗണ്ടിംഗ് സ്റ്റേഷനിൽ എസ്ഡിപിഐയും എൽഡിഎഫ് ഒരുമിച്ചായിരുന്നു വർക്ക്. തോറ്റെങ്കിലും അഭിമാനം.ആർഎസ്എസ് എസ്ഡിപിഐ പോപ്പുലർ ഫ്രണ്ട് പിന്തുണയോടെ 126 വോട്ടിന് എൽഡിഎഫ് വിജയിച്ചു. ആയിരം തിരഞ്ഞെടുപ്പ് തോറ്റാലും ഇവരുമായി ഞാൻ സന്ധി ചെയ്യില്ല. സി.രവീന്ദ്രനാഥന് അഭിനന്ദനങ്ങൾ

തെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്യണമെന്ന് കോടതിയിൽ ആവശ്യപ്പെടും.

മുഖ്യമന്ത്രിയെ തീരുമാനിക്കാൻ പാർട്ടിക്ക് സംവിധാനം ഉണ്ട്. വെണ്ണ എടുത്തു കഴിക്കുന്ന ലാളിത്യത്തോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും.ഗുരുവായൂരിൽ സ്ഥിരമായി വരുന്ന ദൈവവിശ്വാസിയായ ആളായിരിക്കും
കേരളത്തിന്റെ മുഖ്യമന്ത്രി

Advertisement