Home News Breaking News മുന്നണിയെ നയിച്ചവൻ അല്ലാതെ ആര് മുഖ്യമന്ത്രി ആകും,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാനുറച്ച് വി...

മുന്നണിയെ നയിച്ചവൻ അല്ലാതെ ആര് മുഖ്യമന്ത്രി ആകും,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാനുറച്ച് വി ഡി സതീശൻ

Advertisement

തിരുവനന്തപുരം. ശുഭ പ്രതീക്ഷയിൽ കെ സി വേണുഗോപാൽ,കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ വി ഡി സതീശൻ. തലയെണ്ണിയാല്‍ ഭൂരിപക്ഷം കെ സിയ്ക്ക് ആകുമെന്ന് കെ സി വേണുഗോപാൽ ക്യാമ്പ്. 63 ൽ 25 പേരുടെ പിന്തുണ ഉറപ്പെന്ന് വി ഡി സതീശൻ പക്ഷം. നയിച്ചവൻ അല്ലാതെ പിന്നാര് മുഖ്യമന്ത്രിയാകും എന്ന് ചോദ്യം

സീനിയോറിറ്റി കണക്കിൽ കണ്ണുനട്ട് രമേശ് ചെന്നിത്തല ക്യാമ്പ്. കെ സി മുഖ്യമന്ത്രിയായാൽ കടുത്ത നടപടിയിലേക്ക് നീങ്ങാൻ വി ഡി സതീശൻ. അങ്ങനെ വന്നാൽ മന്ത്രിസഭയിൽ അംഗമാകണോ എന്ന് പുനരാലോചന നടത്തും. വിഡി സതീശന്‍മുഖ്യമന്ത്രി പദവിയില്‍ കുറഞ്ഞ് ഒന്നും സ്വീകരിക്കരുതെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ തീരുമാനം.

സതീശനുവേണ്ടി മറ്റ് നേതാക്കള്‍ക്കെതിരെ താഴേത്തട്ടിലെ പ്രവര്‍ത്തകരില്‍നിന്ന് വന്‍പ്രതിരോധം ഉണ്ടാകുമെന്ന് വ്യക്തമായിക്കഴിഞ്ഞു. ഇത്രയും വലിയ നേട്ടവുമായി നില്‍ക്കുന്ന സമയത്ത് അനാവശ്യ വിവാദം ഹൈക്കമാന്‍ഡ് ഉണ്ടാക്കില്ല എന്നു തന്നെയാണ് ഗ്രൂപ്പിന് അതീതരായ നേതാക്കള്‍ ചിന്തിക്കുന്നത്. താഴേത്തട്ടില്‍ നിന്നും ജനം തെരുവില്‍ ഇറങ്ങുന്ന ഒരു പ്രക്ഷോഭം രൂപപ്പെട്ടാല്‍ അതു താങ്ങാന്‍ കോണ്‍ഗ്രസിന് ആകില്ല. കെസിക്കോ ചെന്നിത്തലക്കോ വേണ്ടി അത്തരം ഒരു പ്രക്ഷോഭം നാട്ടില്‍ നടക്കാന്‍ ഒരു സാധ്യതയുമില്ല,

ചുരുക്കത്തില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്‍റെ അനുചിതമായ ഒരു തീരുമാനം വിജയത്തിന്‍റെ തിളക്കം വര്‍ധിപ്പിക്കുകയോ നശിപ്പിക്കുകയോ ചെയ്യും.

Advertisement

1 COMMENT

  1. പ്രതിപക്ഷ നേതാവ് ആരായിരുന്നു . ഒറ്റ ഉത്തരം… V. D. സതീശൻ…. അപ്പോൾ മുഖ്യമന്ത്രി ആരാവും എന്നുള്ള കാര്യത്തിൽ ഒരു സംശയവും വേണ്ട… മറിച്ചുള്ള തീരുമാനം ആരുടേതായാലും വിജയത്തിനു മങ്ങലേൽപ്പിക്കും… തീർച്ച…. HC അങ്ങനെയൊരു സാഹചര്യത്തിന് മുതിരുകയില്ലെന്നു തന്നെ ഞാൻ കരുതുന്നു…. 100 + seats predict ചെയ്ത ഒരേ ഒരു നേതാവ്…. അദ്ദേഹത്തിന്റെ ഇച്ഛാശക്തിയുടെ കൂടെ വിജയമാണ്… സംശയമില്ല….

Comments are closed.