26.7 C
Kollam
Wednesday 9th September, 2026 | 04:00:26 AM
Home News Breaking News അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പരാതിയെ തുടർന്ന് കായിക മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

അടിസ്ഥാനമാക്കിയുള്ള റാങ്ക് ലിസ്റ്റില്ലെന്ന് വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. പരാതിയെ തുടർന്ന് കായിക മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു.

തിരുവനന്തപുരം : സംസ്ഥാന കായിക വകുപ്പിന്റെ പരമോന്നത ബഹുമതിയായ ജിവി രാജാ പുരസ്കാര വിതരണത്തിലെ ക്രമക്കേട് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. പുരസ്കാരത്തിന് തെരഞ്ഞെടുക്കപ്പെട്ടവരുടെ യോഗ്യത കണക്കാക്കിയുള്ള റാങ്ക് ലിസ്റ്റില്ലെന്നാണ് സ്പോർട്സ് കൗൺസിൽ വിശദീകരണം.

Also Read: പ്രധാനെ മാറ്റിയാൽ കൂടുതൽ സമരങ്ങൾക്ക് ഇടയാക്കിയേക്കാം; രാജി ആവശ്യം സർക്കാർ അംഗീകരിക്കില്ലെന്ന് സൂചന

കഴിഞ്ഞ മൂന്ന് വർഷത്തെ കായികാധ്യാപകരുടെ പുരസ്കാരം സംബന്ധിച്ച വിവരാവകാശ രേഖകളാണ് പുറത്ത് വന്നത്. അർഹതയില്ലാത്തവർക്കാണ് പുരസ്കാരം ലഭിച്ചതെന്ന പരാതി നേരത്തെ ഉയർന്നിരുന്നു. സ്വജനപക്ഷ പാതമുണ്ടായെന്നാണ് ആക്ഷേപം. ക്രമക്കേട് ചൂണ്ടിക്കാട്ടി കായിക വകുപ്പിന് പരാതിയും ലഭിച്ചിരുന്നു. ഇതിന് പിന്നാലെ കായിക മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. 2022-2023, 2023-2024, 2024-2025 വർഷങ്ങളിലെ അവാർഡ് നിർണ്ണയമാണ് അന്വേഷിക്കുന്നത്. അർഹരായ പ്രതിഭകളെ രാഷ്ട്രീയ സ്വാധീനവും സ്വജനപക്ഷപാതവും കാരണം തഴഞ്ഞതായി നേരത്തെ തന്നെ കായികതാരങ്ങൾക്കിടയിൽ ആക്ഷേപമുയർന്നിരുന്നു.