27.4 C
Kollam
Tuesday 8th September, 2026 | 11:04:26 PM
Home Lifestyle Entertainment ഒരു നിശ്ശബ്‌ദ വിലാപകാവ്യം കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു

ഒരു നിശ്ശബ്‌ദ വിലാപകാവ്യം കല്ലറ ലിഖിതങ്ങൾ പ്രദർശനത്തിനൊരുങ്ങുന്നു

മലേരിക്ക പള്ളിയിൽ പെരുന്നാൾ കൊടിയിറങ്ങിയ ദിവസം, വലിയ കായലിലെ ഒരു ബോട്ട് അപകടത്തിൽ, മത്സ്യത്തൊഴിലാളികൾ ജീവൻ രക്ഷിച്ചെടുത്ത ഏതോ അന്യദേശക്കാരനായ അപരിചിതനു തന്റെ അന്നോളമുള്ള ഓർമ്മകൾ കൂടി ആ കായലിലെ ആഴങ്ങളിൽ നഷ്ടപ്പെടുന്നു.
പള്ളിപ്പന്തലിൽ, പള്ളിനിഴലിൽ, ശിഷ്ട ജീവിതം തുടരവേ, കാലം അദ്ദേഹത്തെ പള്ളി സെമിത്തേരിയിലെ കുഴിവെട്ടുകാരനാക്കുന്നു. പള്ളിയിൽ ഉണ്ടായ ഒരു കളവിനെ തുടർന്ന്, പോലീസുകാരെ, മനുഷ്യരെ ഭയക്കാതെ സ്വസ്ഥമായി കിടന്നുറങ്ങാനായി സിമിത്തേരിയുടെ ഒരു കോണിൽ ഒരിടം കണ്ടെത്തുന്നു… മയ്യവാടിയിലെ പ്രേതങ്ങളാണ്, തനിക്ക് പീലി എന്ന പേര് നൽകിയതെന്ന് സ്വയം വിശ്വസിക്കുന്ന ആ ഒരു മനുഷ്യന്റെ ജീവിതം അനാവരണം ചെയ്യുന്ന ചിത്രം “കല്ലറ ലിഖിതങ്ങൾ” പ്രദർശനത്തിനൊരുങ്ങുന്നു…

സനിൽ പേക്കൽ, ജോൺസൺ സ്‌റ്റീഫൻ, അമ്പിളി, വാക്കനാട് സുരേഷ്, ഗ്ളോറി, സിന്ധു ജോസ്, വിജു സി പരവൂർ, സെബാസ്‌റ്റ്യൻ, ജോസ് ആൻ്റണി, നെപ്പോളിയൻ, ജോസ് വാവച്ചൻ, സുകുമാരൻ വേങ്ങോട്ടു, ക്‌ളീറ്റസ്, ഡോ അനുഗ്രഹ ബീന ജോൺസൺ, ശുക്രൻ, ജെറോം, ഷിജി, മോസസ്സ് എന്നിവർ അഭിനയിക്കുന്നു.

ബാനർ – തക്ഷില ക്രിയേഷൻസ്, രചന, സംവിധാനം – ജോസാൻ്റണി കുരീപ്പുഴ, നിർമ്മാണം – സനിൽകുമാർ എസ്, ഛായാഗ്രഹണം – രാമചന്ദ്രൻ, എഡിറ്റിംഗ് – സന്ദീപ് ശ്രീജു, ഗാനരചന – ജോസാൻ്റണി കുരീപ്പുഴ, സംഗീതം, ആലാപനം -കൃപാൽ, പശ്ചാത്തല സംഗീതം – അജയ് സരിഗമ, കല – ഗിരീഷ് ഗോപിനാഥ്, ചമയം – രതീഷ് രവി, വസ്‌ത്രം – ജാനുവരി ജോസ്, സൗണ്ട് ഡിസൈൻ & മിക്സിംഗ് – ആനന്ദ് ബാബു, ഡി ഐ കളറിസ്റ്റ് – വിജയകുമാർ, സ്പോട്ട് എഡിറ്റർ- സുനിൽ എം കെ, എഐ വീഡിയോ_ പ്രശോബ് കുമാർ, ലൊക്കേഷൻ കോർഡിനേറ്റർ – ജോസ് ആലപ്പാടൻ, സ്റ്റിൽസ് – ജോസ് ഡീ ജെ, പി ആർ ഓ – അജയ് തുണ്ടത്തിൽ.

LEAVE A REPLY

Please enter your comment!
Please enter your name here