27.4 C
Kollam
Tuesday 8th September, 2026 | 11:01:56 PM
Home News Local സാക്ഷരത ദിനം ആചരിച്ചു

സാക്ഷരത ദിനം ആചരിച്ചു

ലോക സാക്ഷരതാ ദിനത്തിന്റെ അറുപതാം വാർഷിക ത്തോടനുബന്ധിച്ച് ശാസ്താംകോട്ട ടൗൺ വാർഡിന്റെ നേതൃത്വത്തിൽ ശാസ്താംകോട്ട ഗവൺമെന്റ് എച്ച്എസ്എസിൽ സാക്ഷരത ദിനാചരണവും, സാക്ഷരത ബോധവൽക്കരണവും സംഘടിപ്പിച്ചു. പ്രിൻസിപ്പൽ എസ്. ശിവകല അധ്യക്ഷത വഹിച്ചു. വാർഡംഗം എസ് ദിലീപ് കുമാർ ഉദ്ഘാടനം ചെയ്തു. വി. പ്രഭാകരൻപിള്ള സാക്ഷരത ദിന സന്ദേശം നൽകി.

സ്കൂൾ പ്രധാനാധ്യാപിക സുഷമ കുമാരി. ബി, എൻ. എസ്. എസ്. പ്രോഗ്രാം ഓഫീസർ ജയരാജ്‌ എസ്. ജെ, സ്കൗട് മാസ്റ്റർ മനോജ്‌ എസ് എന്നിവർ സംസാരിച്ചു. ആദ്യകാല സാക്ഷരത പ്രവർത്തകനും, ഗ്രന്ഥശാല പ്രവർത്തകനുമായ വി. പ്രഭാകരൻപിള്ള, ഹരിത കർമ്മസേന അംഗവും പത്താം തരം തുല്യത പഠിതാവുമായ ലൈല ബീവി, സാക്ഷരത പ്രേരകും, പഞ്ചായത്ത്‌ അംഗവും ആയ കനക. എസ്, സാക്ഷരത പ്രേരക് രമേശ്‌ കുന്നപ്പുഴ എന്നിവരെ ചടങ്ങിൽ ആദരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here