27.4 C
Kollam
Tuesday 8th September, 2026 | 11:01:11 PM
Home News Breaking News തൂഫാന്‍ ഓപ്പറേഷൻ തുടങ്ങിയിട്ട് ഇന്ന് നൂറാം ദിവസം

തൂഫാന്‍ ഓപ്പറേഷൻ തുടങ്ങിയിട്ട് ഇന്ന് നൂറാം ദിവസം

തൂഫാന്‍ ഓപ്പറേഷൻ തുടങ്ങിയിട്ട് ഇന്ന് നൂറാം ദിവസം. ലഹരിക്കെതിരായ ഉള്ള പോരാട്ടത്തിൽ സെഞ്ച്വറിലേക്ക് കുതിക്കുകയാണ് തൂഫാൻ. സംസ്ഥാനത്ത് കഴിഞ്ഞ 100 ദിവസത്തിനുള്ളിൽ 11085 പേരെ തൂഫാനിലൂടെ അറസ്റ്റ് ചെയ്തു. 10256 കേസുകളാണ് ഇതുവരെ രജിസ്റ്റർ ചെയ്തത്.
ഇതുവരെ 23527.153 ഗ്രാം എം.ഡി.എം.എയും 1223.838 കി.ഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്.ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 9595 ബോധവത്ക്കരണ ക്ലാസ്സുകളും നടത്തി. തൂഫാൻ രണ്ടാം ഘട്ടം ലക്ഷ്യം വയ്ക്കുന്നത് തദ്ദേശസ്വയംഭരണ മേഖലകൾ വഴിയുള്ള പ്രവർത്തനങ്ങളാണ്. ഈ മാസം 28 ആം തീയതി ആദ്യ തൂഫാൻ ഗ്രാമസഭ വേങ്ങരയിൽ ചേരും.

LEAVE A REPLY

Please enter your comment!
Please enter your name here