29.9 C
Kollam
Wednesday 9th September, 2026 | 10:21:39 AM
Home News Kerala പാലായിൽ കഞ്ചാവ് കടത്തു പ്രതികൾ പോലീസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

പാലായിൽ കഞ്ചാവ് കടത്തു പ്രതികൾ പോലീസുകാരനെ കാറിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ചു

കോട്ടയം. പാലായിൽ കഞ്ചാവ് കടത്തു പ്രതികൾ പോലീസുകാരനെ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു. CPO എം.സ് അഭിലാഷിന് കാലിന് ഗുരുതര പരുക്ക്, കാലിൽ ഒടിവും ചതവും. പാലാ ആർ വി ജങ്ഷനിൽ ഇന്നലെ 1 മണിയോടെയാണ് സംഭവം. വാഹന പരിശോധനയിലായിരുന്ന പോലീസ് സംഘത്തെ പ്രതികൾ ഇടിച്ചിട്ട് രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു.

വാഹനത്തിൽ ഉണ്ടായിരുന്ന നടക്കൽ കണിയാംകുന്നേൽ ഷാഹിദ്, വെങ്ങല്ലൂർ അജ്മൽ, നെട്ടൂർ സ്വദേശി മുഹമ്മദ് സഹൽ എന്നിവരെ പോലീസ് സാഹസികമായി പിടികൂടുകയായിരുന്നു. ഇവരിൽ നിന്ന് അര കിലോ കഞ്ചാവും കണ്ടെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here