കോഴിക്കോട്.സിപിഐഎമ്മിനെതിരായ കടുത്ത വിമർശനങ്ങളിലൂടെ പതിറ്റാണ്ടുകൾ നീണ്ട സഹകരണം അവസാനിപ്പിക്കുന്നുവെന്ന പ്രഖ്യാപനവുമായി AP സമസ്ത. മുഖപത്രത്തിലൂടെയും അല്ലാതെയും കാന്തപുരം നേതാക്കൾ സിപിഐഎം വിമർശനം തുടരുകയാണ്. കാന്തപുരത്തെ തള്ളിയ മുഖ്യമന്ത്രി വിഡി സതീശനെതിരെ പരസ്യവിമർശനം നടത്താത്തതും, മുസ്ലിം ലീഗ് അധ്യക്ഷൻ്റെ തുറന്ന പിന്തുണയും AP – യുഡിഎഫ് സഹകരണ സാധ്യതയും തുറന്നിടുന്നുണ്ട് .
കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സ്ത്രീ വിരുദ്ധ പരാമർശ വിവാദത്തോടെയാണ് സിപിഐഎം – AP സമസ്ത സഹകരണത്തിലെ വിള്ളൽ പ്രകടമാകുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കാന്തപുരം വിഭാഗം സ്വീകരിച്ച നിലപാടും പിന്നാലെ സ്വീകരിക്കുന്ന രാഷ്ട്രീയനയമാറ്റത്തിൻ്റെ പരസ്യപ്രകടനവും കൂടിയായി വേണം ഇപ്പൊൾ നടക്കുന്ന സിപിഎം – കാന്തപുരം വിഭാഗം പോരിനെ കാണാൻ. വിവാദ സർക്കുലറിൽ കാന്തപുരത്തെ കടന്നാക്രമിച്ചാണ് സിപിഐഎം നേതാക്കൾ രംഗത്തെത്തിയത്. .മറുപടിയായി സിപിഐഎം നേതാക്കളെ പേരെടുത്ത് വിമർശിച്ചാണ് AP സമസ്ത മുഖപത്രമായ സിറാജിൽ റഹ്മത്തുള്ള സഖാഫിയുടെ ലേഖനം തുടർച്ചയുണ്ടാകുമെന്ന അറിയിപ്പോടെ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ടത്. അതേസമയം കാന്തപുരത്തിനൊപ്പമല്ല സർക്കാരും,പാർട്ടിയും , മുന്നണിയുമെന്ന് പ്രഖ്യാപിച്ച മുഖ്യമന്ത്രിയെ നേരിൽ കണ്ട് കര്യങ്ങൾ ബോധ്യപ്പെടുത്താൻ ആയിരുന്നു AP വിഭാഗം നേതാക്കളുടെ ശ്രമം. പിന്നാലെ തുടർ ചർച്ചകൾക്കില്ലെന്നും AP സമസ്ത പ്രഖ്യാപിച്ചത് മുഖ്യമന്ത്രിയോടും മുന്നണിയോടും പോരിനില്ല എന്ന പ്രഖ്യാപനം കൂടിയായി. സമസ്തയിലെ ഒരു വിഭാഗം ലീഗിനോട് പോരടിച്ച് നിൽക്കുന്ന ഘട്ടത്തിൽ AP സമസ്തയെ ഒപ്പം നിർത്താനാണ് മുസ്ലിം ലീഗിൻ്റെയും ശ്രമം.
സമൂഹത്തിൻ്റെയും, സമുദായത്തിൻ്റെയും ഐക്യമാണ് പ്രധാനമെന്നായിരുന്നു വിവാദത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ പ്രതികരണം. EK സമസ്ത മുഖപത്രമായ സുപ്രഭാതം മുഖ്യമന്ത്രിയെ രൂക്ഷമായി വിമർശിച്ചതിൻ്റെ വിവാദം നിലനിൽക്കെയാണ് AP മുഖപത്രം മുഖ്യമന്ത്രിയെയും മുന്നണിയെയും പിണക്കാതെ സിപിഐഎം നേ വിമർശിക്കുന്നതെന്നതും ശ്രദ്ധേയം. സമാധാന ആഹ്വാനവുമായി സാദിഖലി തങ്ങൾ ഫേസ്ബുക്കിൽ പങ്ക് വെച്ച പോസ്റ്റിന് താഴെ കമൻ്റായും EK സമസ്തയിലെ ഒരു വിഭാഗത്തിൻ്റെ ലീഗ് വിരോധം പ്രകടമാകുന്നതിനിടെയാണ് AP സമസ്ത ലീഗ് സഹകരണത്തോടെ യുഡിഎഫ് മായി അടുക്കാനുള്ള ശ്രമം.
































