തിരുവനന്തപുരം. മാധ്യമ ബഹിഷ്കരണം വേണ്ടെന്ന് സിപിഐഎം. മാധ്യമങ്ങളെ ബഹിഷ്കരിക്കേണ്ടതില്ലെന്ന് സിപിഐഎം കരട് രേഖ. മാധ്യമ ചർച്ചകളിൽ നിന്ന് നേതാക്കൾ മാറിനിൽക്കരുതെന്ന് നിർദ്ദേശം. മീഡിയ പാനലിസ്റ്റുകളെ പുനഃസംഘടിപ്പിക്കും
നവമാധ്യമ ഇടപെടലുകൾക്കും സിപിഐഎം മാർഗരേഖ. മുതിർന്ന നേതാക്കൾ സോഷ്യൽ മീഡിയയിൽ സജീവമാകണമെന്ന് നിർദേശം
ജില്ലാ കമ്മിറ്റികൾക്ക് പ്രത്യേക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം വേണം. നേതാക്കൾ എല്ലാ വിഷയത്തിലും അഭിപ്രായം രേഖപ്പെടുത്തണം. നേതാക്കൾ സോഷ്യൽ മീഡിയയിൽ നിന്ന് മാറി നിൽക്കരുത്. ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ വരെയുള്ളവർക്ക് ഇത് നിർബന്ധം

































