29.7 C
Kollam
Monday 7th September, 2026 | 11:20:34 AM
Home News Breaking News ‘നവജാത ശിശുക്കളുടെ വാരിയെല്ല് ഭാഗത്ത് കുത്തിവെപ്പ് എടുക്കാറില്ല’കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി

‘നവജാത ശിശുക്കളുടെ വാരിയെല്ല് ഭാഗത്ത് കുത്തിവെപ്പ് എടുക്കാറില്ല’കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവത്തില്‍ റിപ്പോര്‍ട്ട് നല്‍കി

കോട്ടയം. മെഡിക്കൽ കോളേജിൽ കുട്ടിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം. ആശുപത്രി സൂപ്രണ്ടിന് അന്വേഷണ റിപ്പോർട്ട്‌ സമർപ്പിച്ചു ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.ഫ്രെഡറിക് പോൾ. ആശുപത്രിക്ക് വീഴ്ചയില്ലെന്ന് റിപ്പോർട്ട്‌. ‘സൂചി കയറിയത് ആശുപത്രിയിൽ നിന്നാകാൻ സാധ്യതയില്ല’

‘നവജാത ശിശുക്കളുടെ വാരിയെല്ല് ഭാഗത്ത് കുത്തിവെപ്പ് എടുക്കാറില്ല’. കുഞ്ഞിന്റെ ശരീരത്തിൽ കണ്ടത് ഒരിഞ്ചു നീളമുള്ള ഒടിഞ്ഞ സൂചി. NICU വിൽ ഉപയോഗിച്ച ഉപകരണങ്ങളിൽ കൃത്യമായ കണക്ക് രേഖപ്പെടുത്തിയിരുന്നു. അവയിൽ കുറവ് ഉണ്ടായിരുന്നില്ല, സൂചി കയറിയത് മറ്റെവിടുന്നെങ്കിലുമാവാം

റിപ്പോർട്ട്‌ സമർപ്പിച്ചത് ആശുപത്രി സൂപ്രണ്ടിന്. ഈ വിധം റിപ്പോർട്ട്‌ നൽകിയതിൽ അത്ഭുതപ്പെടാനില്ലെന്ന് കുടുംബം പ്രതികരിച്ചു. പോലീസ് അന്വേഷണത്തിൽ പ്രതീക്ഷയുണ്ട്, നിയമനടപടിയുമായി മുന്നോട്ട് പോകും

LEAVE A REPLY

Please enter your comment!
Please enter your name here