തൃശൂര്‍.എട്ടുപേരുടെ ജീവനെടുത്ത കൈപ്പമംഗലം വാഹനാപകടം. വാഹനാപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. അപകടമുണ്ടായ വാഹനത്തിൽ ഉണ്ടായിരുന്ന തമിഴ്നാട് സ്വദേശികൾ മദ്യലഹരിയിൽ . എട്ടുപേരും മദ്യലഹരിയിൽ എന്ന ഫോറൻസിക് പരിശോധനയിൽ കണ്ടെത്തി. വിശദ പരിശോധനയ്ക്ക് സാമ്പിളുകൾ കാക്കനാട് കെമിക്കൽ എക്സാമിനേഷൻ ലാബിലേക്ക് അയച്ചു
അപകടം മദ്യലഹരിയിൽ സംഘർഷം ഉണ്ടാക്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടയിൽ .വാഹനാപകടത്തിൽ വമ്പൻ ട്വിസ്റ്റ്. എട്ടാംഗസംഘം തളിക്കുളം പത്താംകല്ലിൽ നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടു. റൂം എടുക്കുന്നതിനു വേണ്ടി വാഹനം നിർത്തിയ സംഘം നാട്ടുകാരുമായി തർക്കത്തിൽ ഏർപ്പെടുകയായിരുന്നു
പിന്നാലെ നാട്ടുകാരും സംഘവും തമ്മിൽ കയ്യാങ്കളിയിലേക്ക് കാര്യങ്ങൾ നീങ്ങി. ഇതോടെ നാട്ടുകാർ വാടാനപ്പിള്ളി പോലീസിന് വിവരം കൈമാറി. പോലീസ് എത്തുമെന്നായതോടെ സംഘം വേഗത്തിൽ ഇവിടെനിന്ന് രക്ഷപ്പെടുകയായിരുന്നു
പോലീസ് പിടിയിലാകാതിരിക്കാൻ അമിതവേഗത്തിൽ കൊച്ചിയിലേക്ക് കടക്കുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടത്. വിദ്യാർഥികൾ സഞ്ചരിച്ചിരുന്ന വാഹനത്തിൻറെ പാത തേടി പോലീസ്. തളിക്കുളം പത്താംകല്ലിലെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു




























