രാജ്യത്തെ റീജണൽ റൂറൽ ബാങ്കുകളിലെ ഓഫീസർ, ഓഫീസ് അസിസ്റ്റന്റ് നിയമനത്തിനായി ഐ.ബി.പി.എസ്. നടത്തുന്ന 2026-ലെ പൊതുപരീക്ഷക്ക് വിജ്ഞാപനം പ്രസിദ്ധീകരിച്ചു. 13,706 ഒഴിവാണുള്ളത്. ഇതിലെ 435 ഒഴിവ് കേരള ഗ്രാമീണ ബാങ്കിലാണ്. ബിരുദധാരികൾക്കും സി.എ./ എം.ബി.എ. യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
Also Read: ബ്ലഡ് ക്യാൻസർ ; ഈ തുടക്ക ലക്ഷണങ്ങൾ ഒരിക്കലും അവഗണിക്കരുത്
കേന്ദ്ര സർവീസിലെ ജൂനിയർ എൻജിനിയർ നിയമനത്തിനായുള്ള പരീക്ഷക്കും ഈയാഴ്ച അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. 1748 ഒഴിവിലേക്കാണ് വിജ്ഞാപനം. സ്റ്റാഫ് സെലക്ഷൻ കമ്മിഷൻ നടത്തുന്ന ഈ പരീക്ഷക്ക് എൻജിനിയറിങ്/ സയൻസ്/ ടെക്‌നോളജി ബിരുദധാരികൾക്കും ഡിപ്ലോമക്കാർക്കും അപേക്ഷിക്കാം.
21 കാറ്റഗറികളിലേക്ക് കേരള പി.എസ്.സി. അപേക്ഷ ക്ഷണിച്ചതാണ് ഈയാഴ്ചയിലെ മറ്റൊരു പ്രധാന തൊഴിൽ വിജ്ഞാപനം.



























