29.9 C
Kollam
Wednesday 9th September, 2026 | 10:18:37 AM
Home News Breaking News കളമശ്ശേരിയിൽ എച്ച് എം ടി കമ്പനിക്ക് സമീപമുള്ള കാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

കളമശ്ശേരിയിൽ എച്ച് എം ടി കമ്പനിക്ക് സമീപമുള്ള കാട്ടിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം. കളമശ്ശേരിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ആസ്വഭാവിക മരണത്തിന് കേസെടുത്തു.
സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് പോലീസിന്റെ തീരുമാനം.
അരുൺ രാജിന്റെ മരണക്കാരണം സംബന്ധിച്ച് വ്യക്തത വന്ന ശേഷമായിരിക്കും പോലീസിന്റെ തുടർനടപടികൾ.പ്രാഥമിക പോസ്റ്റ്‌ മോർട്ടം റിപ്പോർട്ട് ഇന്ന് ലഭിക്കും.
സംഭവം കൊലപാതകം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
തമിഴ്നാട് സ്വദേശി അരുൺ രാജിന്റെ മൃതദേഹം തിങ്കളാഴ്ച രാത്രിയാണ് എച്ച് എം ടി കമ്പനിക്ക് സമീപമുള്ള കാട്ടിൽ കണ്ടെത്തിയത്.സുഹൃത്തുക്കളോടൊപ്പം അരുൺ രാജ് മദ്യപിക്കാൻ എത്തുന്ന സ്ഥലത്തായിരുന്നു മൃതദേഹം.
മൃതദേഹത്തിന് സമീപം രക്തക്കറയും മൃതദ്ദേഹത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്.അരുൺ രാജിനെ രണ്ട് ദിവസമായി കാണാനില്ല എന്ന് ബന്ധുക്കൾ പോലീസിനെ അറിയിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here