27.1 C
Kollam
Wednesday 9th September, 2026 | 10:16:31 AM
Home News Kerala പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കത്തിലാണോ രമ്യ,പാർട്ടിയെ വെല്ലുവിളിച്ച് രമ്യ ഹരിദാസ് വീണ്ടും മണ്ഡലത്തിൽ

പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കത്തിലാണോ രമ്യ,പാർട്ടിയെ വെല്ലുവിളിച്ച് രമ്യ ഹരിദാസ് വീണ്ടും മണ്ഡലത്തിൽ

തിരുവനന്തപുരം.സമവായത്തിന് തയ്യാറായ പാർട്ടിയെ പോലും വെല്ലുവിളിച്ച രമ്യ ഹരിദാസ് വീണ്ടും മണ്ഡലത്തിൽ. രാത്രിയോടെ ചിറയിൻകീഴെത്തിയ സ്ഥലം എം എൽ എ പ്രാദേശിക പ്രവർത്തകരുമായി കൂടിക്കാഴ്ച നടത്തി. വിവാദങ്ങൾക്കിടെ പ്രാദേശിക പിന്തുണ തനിക്ക് അനുകൂലമെന്ന്
കാണിക്കാനാണ് രമ്യയുടെ നീക്കമെന്നാണ് പൊതു വിമർശനം. നടപടി നേരിട്ട പാളയം പ്രദീപിനെ സംരക്ഷിക്കാനുള്ള നീക്കത്തിൽ നേതൃത്വത്തിൽ പോലും കടുത്ത വിയോജിപ്പുള്ള സാഹചര്യത്തിലാണ് രമ്യ വീണ്ടും മണ്ഡലത്തിൽ എത്തിയത്. കെപിസിസി അന്വേഷണ സമതിക്ക് മുന്നിൽ രമ്യ ഇന്ന് ഹാജരായേക്കും എന്നാണ് സൂചന. പാളയം പ്രദീപ് മണ്ഡലത്തിൽ എത്തിയാൽ പ്രാദേശിക പ്രവർത്തകർക്ക് പുറമേ യൂത്ത് കോൺഗ്രസ് അടക്കം കടുത്ത പ്രതിഷേധം രേഖപ്പെടുത്തുമെന്ന തുറന്ന സൂചന ഇപ്പോഴും തുടരുകയാണ്. അതേസമയം പാർട്ടി പ്രതിരോധത്തിലായ സാഹചര്യത്തിൽ രമ്യക്കെതിരെ നേതൃത്വം കടുത്ത നടപടിയിലേക്ക് കടക്കാനും സാധ്യതയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here