26.8 C
Kollam
Friday 20th November, 2026 | 08:41:36 AM
Home News Breaking News ഇങ്ങു വായോ സീറ്റ് റെഡി,പത്മജയെ തിരിച്ചെടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിൽ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും

ഇങ്ങു വായോ സീറ്റ് റെഡി,പത്മജയെ തിരിച്ചെടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിൽ കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും

Advertisement

തിരുവനന്തപുരം. നാണം കെട്ട നിലപാട് എന്ന വിമര്‍ശനത്തിനിടയിലും പത്മജയുടെ കാര്യത്തിൽ കോൺഗ്രസിൽ രണ്ട് അഭിപ്രായം. പത്മജയെ കോൺഗ്രസിൽ തിരിച്ചെടുക്കുന്നതിൽ ഒരു വിഭാഗത്തിന് വിയോജിപ്പ്. അങ്ങോട്ട് മുൻകൈയെടുത്ത് പാർട്ടിയിൽ കൊണ്ടുവരേണ്ട കാര്യമില്ലെന്നും നിലപാട്. തിരിച്ചെടുത്താലും സ്ഥാനങ്ങൾ കൊടുക്കരുത്

സ്ഥാനം കൊടുത്താൽ പരസ്യമായി എതിർക്കാൻ ഒരു വിഭാഗം നേതാക്കൾ. പ്രതിസന്ധി കാലത്ത് ഉപേക്ഷിച്ചു പോയവരെ നല്ല കാലത്ത് സംരക്ഷിക്കേണ്ടതില്ല. പത്മജയെ തിരിച്ചെടുക്കുന്നതിൽ തെറ്റില്ലെന്ന നിലപാടിലാണ് കെപിസിസി അധ്യക്ഷനും മുഖ്യമന്ത്രിയും

കരുണാകരൻ്റെ മകൾ ബിജെപിയിൽ പ്രവർത്തിച്ചത് ക്ഷീണം. ആ ക്ഷീണം മാറ്റാൻ കോൺഗ്രസിൽ തിരിച്ചെത്തുന്നതു കൊണ്ട് ഉപകരിക്കും. പത്മജയെ അല്ല കരുണാകരന്റെ ലെഗസിയെ മാനിക്കണമെന്നും അഭിപ്രായം. പത്മജയുടെ കാര്യത്തിൽ കോൺഗ്രസിൽ തീരുമാനം വിശദ ചർച്ചയ്ക്ക് ശേഷം. പത്മജയെ തിരിച്ചെത്തിക്കാൻ കെ മുരളീധരൻ തന്നെ ചർച്ചയ്ക്ക് തുടക്കമിട്ടേക്കും.

എന്നാല്‍ പത്മജയുടെ ഘര്‍വാപസി അതിരൂക്ഷമായ സൈബര്‍ ചര്‍ച്ചക്കാണ് തുടക്കമായിരിക്കുന്നത്. പത്മജ, കെ വിതോമസ് പോലുള്ള സ്ഥാനമോഹകളെ തിരികെവിളിക്കരുതെന്ന ശക്തമായ നിലപാടാണ് താഴേത്തട്ടില്‍ പ്രചരിക്കുന്നത്. ഗ്രൂപ്പുകളിയും വീതംവയ്പും പോലുള്ള കളികളുടെ കാലം അവസാനിച്ചുവെന്ന് തെളിയിക്കേണ്ട സമയത്ത് ഇത്തരം സ്ഥാനമോഹികളെ ചുമന്നു കയറ്റുന്നത് കോണ്‍ഗ്രസിന്‍റെ മുഖം ചീത്തയാകാനേ ഉപകരിക്കൂ എന്ന് ചര്‍ച്ചകളില്‍ പറയുന്നു. എത്തിയാല്‍ പിറ്റേന്ന് സ്ഥാനം ചോദിച്ച് ചര്‍ച്ച തുടങ്ങും. കെപിസിസി പ്രസിഡന്റ് ആക്കാമെന്ന ട്രോളും പ്രചിക്കുന്നുണ്ട്. ജിന്റോ ജോണ്‍ തുടക്കമിട്ട ചര്‍ച്ച വെടിമരുന്നുപോലെ കത്തിക്കയറുന്നുണ്ട്. മുഖ്യമന്ത്രിയുടെ നിലപാട് അദ്ദേഹത്തിന് വിനയാകുമെന്നാണ് അദ്ദേഹത്തിന്‍റെ ഫാനുകളുടെ തന്നെ പ്രതികരണം.

പത്മജയുടെ സ്ഥാനമോഹവും അടിത്തറയയില്ലായ്മയുമാണ് അവരെ ബിജെപി അവഗണിക്കാന്‍കാരണമെന്നും വിലയിരുത്തുന്നുണ്ട്. ബിജെപി വിടുന്നതോടെ അവര്‍ ആരാണെന്ന് വ്യക്തമായെന്നും ഇക്കൂട്ടര്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here