കൊല്ലം: ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. പള്ളിത്തോട്ടം എച്ച് ആന്റ് സി കോമ്പൗണ്ടില്‍ ഗാന്ധി നഗര്‍-17ല്‍ ഷഹനാസ് (28) ആണ് പള്ളിത്തോട്ടം പോലീസിന്റെ പിടിയിലായത്.
പ്രതി മുമ്പും ഭാര്യയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു, ഇതേത്തുടര്‍ന്ന് യുവതി കോടതിയുടെ സംരക്ഷണ ഉത്തരവ് നേടിയിരുന്നു. ഈ ഉത്തരവ്‌നിലനില്‍ക്കെ, കഴിഞ്ഞമാസം 31ന് പ്രതിയുടെ വീട്ടിലെത്തിയ യുവതിയെ പ്രതി ചീത്തവിളിക്കുകയും ആക്രമിക്കുകയും യുവതിയുടെ കഴുത്തിലുണ്ടായിരുന്ന ഷാള്‍ കഴുത്തിനോട് ചേര്‍ത്ത് വലിച്ചുമുറുക്കി ശ്വാസതടസ്സമുണ്ടാക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു.സംഭവത്തെ തുടര്‍ന്ന് യുവതി പള്ളിത്തോട്ടം പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.



























