കൊല്ലം: മുണ്ടയ്ക്കല്‍, പാപനാശത്തെ ബാര്‍ഹോട്ടലില്‍ വാക്കുതര്‍ക്കത്തെ തുടര്‍ന്ന് രണ്ട് യുവാക്കളെ മാരകമായി ആക്രമിച്ച കേസില്‍ രണ്ടുപേരെ കൊല്ലം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം താമരക്കുളം പുകയില പണ്ടകശാലയില്‍ ഇസഹാക്ക് (38), പള്ളിത്തോട്ടം എച്ച്&സി കോമ്പൗണ്ടില്‍ ഫെയ്‌സല്‍ (38) എന്നിവരാണ് അറസ്റ്റിലായത്. ആഗസ്റ്റ് 24ന് ഇസഹാക്കും ഫെയ്‌സലും മറ്റ് രണ്ട് പ്രതികളും ചേര്‍ന്ന് പാപനാശത്തെ ബാര്‍ഹോട്ടലില്‍ മദ്യപിക്കുന്നതിനിടെ ഫുട്‌ബോള്‍ കളിയുമായി ബന്ധപ്പെട്ട് അവിടെ ഉണ്ടായിരുന്ന യുവാക്കളുമായി വാക്കുതര്‍ക്കമുണ്ടാകുകയായിരുന്നു. തുടര്‍ന്ന് യുവാക്കള്‍ പാര്‍ലറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ പ്രതികള്‍ ഇവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.



























