27.4 C
Kollam
Tuesday 8th September, 2026 | 10:36:06 PM
Home News Local യുവാവിനെയും മാതാവിനെയും വീടുകയറി ആക്രമിച്ചവര്‍ അറസ്റ്റില്‍

യുവാവിനെയും മാതാവിനെയും വീടുകയറി ആക്രമിച്ചവര്‍ അറസ്റ്റില്‍

കൊല്ലം: മുന്‍വിരോധം കാരണം വീടുകയറി ആക്രമണം നടത്തുകയുംയുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ച് ഗുരുതരമായിപരിക്കേല്‍പ്പിക്കുകയും ചെയ്ത കേസില്‍ രണ്ടുപേരെ കൊല്ലംഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍, ചണ്ണപ്പേട്ട താഴെ മീന്‍കുളം വടക്കേതില്‍വീട്ടില്‍ സനല്‍ (26), കിളിമാനൂര്‍, കണ്ണങ്കോട്, കായാട്ടുകോണം പറങ്കിമാവിള വീട്ടില്‍ സുധീഷ് (28) എന്നിവരാണ് അറസ്റ്റിലായത്.
മുണ്ടയ്ക്കല്‍ സ്വദേശികളായ യുവാവിനെയും മാതാവിനെയുമാണ്ഇവര്‍ ആക്രമിച്ച് പരിക്കേല്‍പ്പിച്ചത്. ആറിന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. മുന്‍വിരോധം നിമിത്തം യുവാവിന്റെ വീട്ടില്‍അതിക്രമിച്ചുകയറിയ പ്രതികള്‍ യുവാവിനെയും മാതാവിനെയും കല്ലുകൊണ്ട് ആക്രമിച്ചു. ആക്രമണത്തില്‍ യുവാവിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.മാതാവിന്റെ പരാതിയില്‍ കൊല്ലംഈസ്റ്റ് പോലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കൊല്ലം ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ജയശങ്കറിന്റെ നേതൃത്വത്തിലുള്ളപോലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here