27.9 C
Kollam
Tuesday 8th September, 2026 | 09:50:17 PM
Home News Local മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം: യുവാവിനെ മാരകമായി ആക്രമിച്ച പ്രതി അറസ്റ്റില്‍

മദ്യപാനത്തെ തുടര്‍ന്നുള്ള വാക്കുതര്‍ക്കം: യുവാവിനെ മാരകമായി ആക്രമിച്ച പ്രതി അറസ്റ്റില്‍

കൊല്ലം: തട്ടാര്‍ക്കോണം വഞ്ചിമുക്കിന് സമീപത്തെ വീട്ടില്‍ വച്ച് മദ്യപാനത്തെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ വെട്ടുകത്തികൊണ്ട് മാരകമായി ആക്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍. കൊറ്റങ്കര, പേരൂര്‍ തട്ടാര്‍ക്കോണം, മനക്കര മേലൂട്ടുകാവ് വയലില്‍ വീട്ടില്‍ചിതല്‍ മണികണ്ഠന്‍ എന്ന സാബു (46) ആണ് അറസ്റ്റിലായത്. ആറിന് വൈകിട്ടായിരുന്നു സംഭവം. പരിക്കേറ്റ രാജീവും പ്രതിയും രാജീവിന്റെവീട്ടില്‍ മദ്യപിക്കവെ വാക്കുതര്‍ക്കമുണ്ടാകുകയും പ്രതി അടുക്കളയില്‍ നിന്ന് വെട്ടുകത്തി എടുത്ത് രാജീവിനെ പിന്തുടര്‍ന്ന് മാരകമായി ആക്രമിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ കിളികൊല്ലൂര്‍ പോലീസ് കേസെടുത്തു. തെളിവുകളും മൊഴികളും പരിശോധിച്ച ശേഷമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയായ സാബു മുന്‍പും നിരവധി കേസുകളില്‍ പ്രതിയാണ്. കൊട്ടാരക്കര പോലീസ് സ്റ്റേഷനിലും ഇയാള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. പ്രതിയുടെ മുന്‍കാല ക്രിമിനല്‍ പശ്ചാത്തലം പരിഗണിച്ച് സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുതിനായി ഇയാള്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ നടപടിയാരംഭിച്ചു. പ്രതിയെ റിമാന്റ് ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here