26.6 C
Kollam
Saturday 12th September, 2026 | 02:54:02 AM
Home Business സംരഭകത്വ പരിശീലനവും വായ്പാ മേളയും നടത്തി

സംരഭകത്വ പരിശീലനവും വായ്പാ മേളയും നടത്തി

നെയ്യാറ്റിൻകര :
കേരള കൗൺസിൽ ഓഫ് ചർച്ചസ് നെയ്യാറ്റിൻകര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പിന്നോക്ക വിഭാഗ വികസന കോർപ്പറേഷനുമായി സഹകരിച്ച് സംരഭകത്വ പരിശീലനവും വായ്‌പാ മേളയും നടത്തി.
മര്യാപുരം സെൻ്റ് ജോൺസ് മാർത്തോമ പള്ളിയിൽ നടന്ന പ്രോഗ്രാം കെ സി സി സംസ്ഥാന അസ്സോസിയേറ്റ് സെക്രട്ടറി റവ. എ ആർ നോബിൾ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡൻ്റ് റവ. ടി ദേവപ്രസാദ്, സെക്രട്ടറി റവ.ഡോ എൽ റ്റി പവിത്ര സിംഗ്
റവ.ലിജോ ജോൺ , റവ. ഗ്ലാഡ്സ്റ്റൺ സമാസം, ഇവാ. ജോസഫ് , ഇവാ. ജോൺസൻ , റവ. സതീഷ് ബാബു , റവ. ഷൈൻ, സജി മര്യാ പുരം, ഭൂവനേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.