27.8 C
Kollam
Wednesday 21st October, 2026 | 06:50:57 PM
Home News Breaking News കെസിസി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ റാലി 23 ന്

കെസിസി സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ റാലി 23 ന്

തിരുവനന്തപുരം: കേരള കൗൺസിൽ ഓഫ് ചർച്ചസിന്റെ (കെ.സി.സി.) ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ലഹരി വിരുദ്ധ വാഹന പ്രചരണ റാലി  വെള്ളി രാവിലെ 8 ന് തിരുവനന്തപുരം പാളയം എം.എം. സി എസ് ഐ കതീഡ്രൽ ചർച്ച് കോമ്പൗണ്ടിൽനിന്ന് ആരംഭിച്ച് കൊല്ലം ശാസ്താംകോട്ട മൗണ്ട് ഹോരേബ് ആശ്രമത്തിൽ സമാപിക്കും.

ഒക്ടോബർ 27 മുതൽ 29 വരെ മൗണ്ട് ഹോരേബ് ആശ്രമത്തിൽ നടക്കുന്ന കെ.സി.സി. സംസ്ഥാന ത്രിവത്സര സമ്മേളനത്തിന് മുന്നോടിയായാണ് റാലി സംഘടിപ്പിക്കുന്നത്.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല റാലി  ഉദ്ഘാടനം ചെയ്യും. ദക്ഷിണ കേരള മഹായിടവക ബിഷപ്പ് റൈറ്റ് റവ . ഡോ പ്രിൻസ്റ്റൻ ബെൻ, ബിഷപ്പുമാരായ മാത്യൂസ് മോർ സെൽവാനിയോസ്, ഡോ. സെൽവദാസ് പ്രമോദ് ഡോ. ഓസ്റ്റിൻ എം. എ. പോൾ, ഡോ മോഹൻ മാനുവേൽ, ഡോ. ജോർജ് ഈപ്പൻ, സാൽവേഷൻ ആർമി പ്രോഗ്രാം സെക്രട്ടറി ലെഫ് കേണൽ എൻ ഡി ജോഷുവ എന്നിവർ ചടങ്ങിൽ സംബന്ധിക്കും.

കെ.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. പ്രകാശ് പി. തോമസ്, അസോസിയേറ്റ് ജനറൽ സെക്രട്ടറി റവ. എ. ആർ. നോബിൾ, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് റവ. ടി. ദേവപ്രസാദ്, ജനറൽ സെക്രട്ടറി ഡോ. എൽ. ടി. പവിത്ര സിംഗ് എന്നിവർ റാലിക്ക് നേതൃത്വം നൽകും.

പത്തനംതിട്ട ജില്ലയിൽനിന്നുള്ള റാലി സംഘം കൊട്ടാരക്കരയിൽനിന്നും കൊല്ലം ജില്ലയിൽനിന്നുള്ള സംഘം കുണ്ടറയിൽനിന്നും വാഹന പ്രചരണ റാലിയിൽ പങ്കുചേരുമെന്ന് റാലി കൺവീനർ അശ്വിൻ ഇ ഹാംലെറ്റ്, കെ.സി.സി. തിരുവനന്തപുരം ജില്ലാ ജോയിന്റ് സെക്രട്ടറി ടി. ജെ. മാത്യു മാരാമൺ എന്നിവർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here